അ​തി​ജീ​വ​നം പ​രി​ശീ​ല​ന പ​ദ്ധ​തി
Tuesday, March 2, 2021 10:56 PM IST
ക​ട്ട​പ്പ​ന: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അ​തി​ജീ​വ​നം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ക​ട​പ്പ​ന​യി​ൽ തു​ട​ക്ക​മാ​യി. ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ സി​ഡി​എ​സി​ന്‍റെ​യും അ​സാ​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്്.
ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ​യും 18-നും 35-​നും ഇ​ട​യി​ൽ പ്രാ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​ണ​ക്ട് ടു ​വ​ർ​ക്ക് എ​ന്ന പേ​രി​ലാ​ണ് പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി.
ക​ട്ട​പ്പ​ന പ​ഴ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ഡി​റ്റേ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സി​ഡി​എ​സ് ചെ​യ​ർ​പേ​സ​ണ്‍ ഗ്രേ​സ് മേ​രി ടോ​മി​ച്ച​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
അ​സാ​പ് ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ബി​നോ​ജ്, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​നി ജി​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ, അ​ശ്വ​തി, സി​ഡി​എ​സ് അം​ഗം ലി​സി ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.