പൊ​തു​സ​മ്മേ​ള​നങ്ങൾ... വേ​ണം നിയന്ത്രണങ്ങൾ
Friday, March 5, 2021 10:10 PM IST
ഇ​ടു​ക്കി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ലും സ​ദ​സു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ നി​ർ​ദേ​ശി​ച്ചു.
​കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ർ​ദേ​ശം. പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും സാ​മൂ​ഹ്യ അ​ക​ല​വും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.​
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ, സ്ഥാ​നാ​ർ​ഥി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രെ​ല്ലാം മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.