ഓ​ർ​മ​പ്പെ​രു​ന്നാ​ൾ
Friday, March 5, 2021 10:29 PM IST
ക​ട്ട​പ്പ​ന: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ബ​ർ​സ്കീ​പ്പാ റ​ന്പാ​ന്‍റെ 15-ാം ഓ​ർ​മ​പ്പെ​രു​ന്നാ​ൾ നാ​ളെ നെ​റ്റി​ത്തൊ​ഴു താ​ബോ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ ആ​ച​രി​ക്കും. ഇ​ടു​ക്കി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. കെ.​ടി. ജേ​ക്ക​ബ് കോ​ർ എ​പ്പി​സ്കോ​പ്പ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന.

പ്ര​ക​ട​നം ന​ട​ത്തി

രാ​ജാ​ക്കാ​ട്: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ രാ​ജാ​ക്കാ​ട് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട് ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. വി​ശ്വ​ക​ർ​മ​ജ​ർ​ക്ക് നി​യ​മ​സ​ഭാ പ്രാ​തി​നി​ധ്യം ന​ൽ​കു​ക, പെ​ൻ​ഷ​ൻ 3000 രൂ​പ ആ​യി വ​ർ​ധി​പ്പി​ക്കു​ക, വി​ശ്വ​ക​ർ​മ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ഇ​സി ആ​നു​കൂ​ല്യം ന​ൽ​കു​ക, സം​വ​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. മ​ഹി​ളാ​സം​ഘം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ ത​ങ്ക​പ്പ​ൻ, ബോ​ർ​ഡ് അം​ഗം എ​ൻ.​പി. ത​ങ്ക​പ്പ​ൻ, രാ​ജാ​ക്കാ​ട് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി സി.​എ​ൻ. ഗോ​പ​ൻ, മ​ഹി​ളാ​സം​ഘം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സു​മ രം​ഗ​ൻ, യൂ​ണി​യ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡി. ​ര​വീ​ന്ദ്ര​ൻ, ഇ.​ആ​ർ. രാ​ജേ​ഷ്, വി.​കെ. മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു