ദീ​പി​ക പ്രൊ​മോ​ട്ടേ​ഴ്സ് മീ​റ്റ് ന​ട​ത്തി
Saturday, March 6, 2021 11:34 PM IST
തൊ​ടു​പു​ഴ: ഡി​എ​ഫ്സി കോ​ത​മം​ഗ​ലം സോ​ണി​ലെ റീ​ജ​ണ്‍, യൂ​ണി​റ്റ് പ്ര​മോ​ട്ടേ​ഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി്ച്ചു. കാ​ളി​യാ​ർ, ക​രി​മ​ണ്ണൂ​ർ, മു​ത​ല​ക്കോ​ടം, മാ​റി​ക, മൈ​ല​ക്കൊ​ന്പ്, തൊ​ടു​പു​ഴ റീ​ജ​ണു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കാ​യി മു​ത​ല​ക്കോ​ടം പ​ള്ളി പാ​രി​ഷ്ഹാ​ളി​ലും ആ​ര​ക്കു​ഴ, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, ഉൗ​ന്നു​ക​ൽ, പൈ​ങ്ങോ​ട്ടൂ​ർ, വാ​ഴ​ക്കു​ളം റീ​ജ​ണു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ളി​ലു​മാ​യി​രു​ന്നു സ​മ്മേ​ള​നം.

രാ​ഷ്ട്ര​ദീ​പി​ക ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​തോ​മ​സ് പോ​ത്ത​നാ​മു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​എ​ഫ്സി സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് കി​ഴ​ക്കേ​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ.​ജോ​സ​ഫ് നി​ര​വ​ത്ത്, സം​സ്ഥാ​ന ഉ​പ​ദേ​ശ​ക​സ​മി​തി ചെ​യ​ർ​മാ​ൻ ജോ​യി ന​ടു​ക്കു​ടി, ഡി​എ​ഫ്സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി തോ​മ​സ് കു​ണി​ഞ്ഞി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദീ​പി​ക ജ​ന​റ​ൽ മാ​നേ​ജ​ർ(​സ​ർ​ക്കു​ലേ​ഷ​ൻ) ഫാ.​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു. സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ടോം ​ജെ. ക​ല്ല​റ​യ്ക്ക​ൽ സ്വാ​ഗ​ത​വും മു​ത​ല​ക്കോ​ടം റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് കെ.​സി. ബെ​ന്നി ന​ന്ദി​യും പ​റ​ഞ്ഞു.