കു​ത്ത​ക പാ​ട്ട​ഭൂ​മി​യി​ൽ സാ​ന്പി​ൾ പ്ലോ​ട്ട് സ​ർ​വേ ദു​രൂ​ഹം: ക​ല്ലാ​ർ
Saturday, March 6, 2021 11:36 PM IST
തൊ​ടു​പു​ഴ: ഏ​ലം കു​ത്ത​ക​പ്പാ​ട്ട​ഭൂ​മി​യി​ൽ സാ​ന്പി​ൾ പ്ലോ​ട്ട് സ​ർ​വേ വീ​ണ്ടും ന​ട​ത്താ​നു​ള്ള വ​നം വ​കു​പ്പി​ന്‍റെ നീ​ക്കം ദു​രൂ​ഹ​മാ​ണ​ന്നും ഇ​തി​ന്‍റെ പി​ന്നി​ൽ സി​എ​ച്ച്ആ​ർ മേ​ഖ​ല വ​ന​ഭൂ​മി​യാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ​ന്നും തെ​ര​ഞ്ഞ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് ന​ട​ത്തു​മെ​ന്നാ​ണ് ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഷ്യ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ. ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ കൃ​ത്ത​ക പാ​ട്ട​ഭൂ​മി മു​ഴു​വ​ൻ വ​ന​ഭൂ​മി​യാ​ണ​ന്ന വാ​ദ​മാ​ണ് വ​നം വ​കു​പ്പി​നു​ള്ള​ത്.

നാ​ൽ​പ​തും അ​ന്പ​തും വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി ചെ​യ്തും കു​ത്ത​ക​പ്പാ​ട്ട ഫീ​സ് ഒ​ടു​ക്കി​യും കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന ഭൂ​മി​ക്ക് വ​നം റ​വ​ന്യൂ വ​കു​പ്പു​ക​ൾ ജോ​യി​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി പ​ട്ട​യം ന​ല്ക​ണ​മെ​ന്ന കൃ​ഷി​ക്കാ​രു​ടെ ആ​വ​ശ്യം നി​ല​നി​ൽ​ക്കെ​യാ​ണ് ചി​ല​രു​ടെ ഒ​ത്താ​ശ​യോ​ടെ സാ​ന്പി​ൾ സ​ർ​വെ ന​ട​ത്താ​നു​ള്ള നീ​ക്ക​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സ​ർ​വെ ന​ട​ത്തി​യാ​ൽ യു​ഡി​എ​ഫ് ചെ​റു​ക്കു​മെ​ന്നും ആ​ദ്യ​ഘ​ട്ട സ​മ​രം എ​ന്ന നി​ല​യി​ൽ നെ​ടു​ങ്ക​ണ്ടം, അ​ടി​മാ​ലി ഫോ​റ​സ്റ്റ് ഓ​ഫീ​സു​ക​ൾ​ക്ക് മു​ൻ​പി​ൽ നാ​ളെ വൈ​കു​ന്നേ​രം അ​ടു​പ്പു​കൂ​ട്ടി സ​മ​രം ന​ട​ത്തു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.