സ്ത്രീ​ക​ളു​ടെ സ്വ​യം പ​ര്യാ​പ്ത​ത​യ്ക്ക് വ​നി​താ ദി​നാ​ച​ര​ണ​ങ്ങ​ൾ പ്ര​ചോ​ദ​ന​മാ​ക​ണം: മാ​ർ മൂ​ല​ക്കാ​ട്ട്
Saturday, March 6, 2021 11:36 PM IST
ചെ​റു​തോ​ണി: സ്ത്രീ​ക​ളു​ടെ സ്വ​യം​പ​ര്യാ​പ്ത​ത സാ​ധ്യ​മാ​ക്കു​വാ​ൻ വ​നി​താ​ദി​നാ​ച​ര​ണ​ങ്ങ​ൾ പ്ര​ചോ​ദ​ന​മാ​ക​ണ​മെ​ന്ന് കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്. അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ടി​യ​ന്പാ​ട് മ​രി​യ​സ​ദ​ൻ അ​നി​മേ​ഷ​ൻ സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച വ​നി​താ​ദി​നാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്ത്രീ​സു​ര​ക്ഷ സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ജി​ഡി​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​രി​ത്താ​സ് സെ​ക്കു​ല​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഡ​യ​റ​ക്ട്ര​സ് ജ​ന​റ​ൽ ലി​സി ജോ​ണ്‍ മു​ട​ക്കോ​ടി​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​രു​വി​ള, ജി​ഡി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ബി പു​ച്ചൂ​ക​ണ്ട​ത്തി​ൽ, സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, ഷാ​ജി ക​ണ്ട​ച്ചാം​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ടു​ക്കി ജി​ല്ല​യി​ൽ സാ​മൂ​ഹ്യ​സേ​വ​ന​രം​ഗ​ത്ത് സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ​നി​ത​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വ​നി​താ ര​ത്നം അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി. ജി​ഡി​എ​സി​ന്‍റെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പ്ര​തി​നി​ധി​ക​ൾ ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. വ​നി​ത പ്ര​തി​നി​ധി​ക​ൾ അ​ണി​നി​ര​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ വ​നി​താ​ദി​ന റാ​ലി​യോ​ടെ​യാ​ണ് ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. സ്വാ​ശ്ര​യ സം​ഘാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.