പ​ഞ്ചാ​യ​ത്തം​ഗം ജീ​വ​ന​ക്കാ​രു​ടെ യോ​ഗം വി​ളി​ച്ചു : സെ​ക്ര​ട്ട​റി ത​ട​ഞ്ഞു
Monday, March 8, 2021 10:03 PM IST
മൂ​ല​മ​റ്റം:​അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ബി​ജെ​പി പ​ഞ്ചാ​യ​ത്തം​ഗം വി​ളി​ച്ചു ചേ​ർ​ത്ത വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ത​ട​ഞ്ഞു.
ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ യോ​ഗം ത​ട​ഞ്ഞ​തെ​ന്ന് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. വാ​ർ​ഡി​ന്‍റ വി​ക​സ​ന​ത്തെ സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​ണ് പ​ഞ്ചാ​യ​ത്തം​ഗം പി.​എ.​വേ​ലു​ക്കു​ട്ട​ൻ യോ​ഗം വി​ളി​ച്ച​ത്. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ക്കാ​നു​ള്ള അ​ധി​കാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നാ​ണെ​ന്നും അം​ഗ​ത്തി​ന് ഇ​തി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യോ​ഗം സെ​ക്ര​ട്ട​റി ത​ട​ഞ്ഞ​ത്. കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഇ​ത്ത​രം യോ​ഗം വി​ളി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും രാ​ഷ്ട്രീ​യ താ​ൽ​പ​ര്യം മു​ൻ നി​ർ ത്തി​യാ​ണ് യോ​ഗം വി​ളി​ച്ച​തെ​ന്നും ഭ​ര​ണ- പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളും ആ​രോ​പി​ച്ചു.​
എ​ന്നാ​ൽ ആ​ദി​വാ​സി ഭൂ​രി​പ​ക്ഷ വി​ഭാ​ഗ​മു​ള്ള വാ​ർ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ൽ കാ​ല​താ​മ​സം വ​രു​ത്താ​തെ യ​ഥാ സ​മ​യം പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് ഉ​ത്ത​ര വാ​ദി​ത്വം ഉ​ണ്ടെ​ന്നും അ​ത് നി​റ​വേ​റ്റു​ക​യാ​ണ് ചെ​യ്ത​തെ​ന്നും യോ​ഗം ത​ട​സ​പ്പെ​ടു​ത്താ​ൻ ന​ട​ത്തി​യ നീ​ക്കം രാ​ക്ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം പി.​എ.​വേ​ലു​ക്കു​ട്ട​ൻ പ​റ​ഞ്ഞു.