സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​ര​ൻ
Thursday, April 8, 2021 9:38 PM IST
തൊ​ടു​പു​ഴ: സ​ഹോ​ദ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ശി​ക്ഷ ഇ​ന്നു വി​ധി​ക്കും. മ​ണ​ക്കാ​ട് കോ​ല​ടി മാ​ളി​യേ​ക്ക​ൽ സു​രേ​ഷി​നെ​യാ​ണ് തൊ​ടു​പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എ​ൽ​സ​മ്മ ജോ​സ് കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​യ​ത്.
2014 ഓ​ഗ​സ്റ്റ് 27-നു ​രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി സു​രേ​ഷും മ​രി​ച്ച സ​ഹോ​ദ​ര​ൻ രാ​ജേ​ഷും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും ഒ​രു​മി​ച്ച് ത​റ​വാ​ട്ടു​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ത​റ​വാ​ട് വീ​ട്ടി​ൽ​നി​ന്നു മാ​റി​താ​മ​സി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തും വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തു ത​ട​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​വും നി​മി​ത്ത​മാ​ണ് പ്ര​തി കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം.
സം​ഭ​വ​ത്തി​ൽ രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ​യും ദൃ​ക്സാ​ക്ഷി​യാ​യി​രു​ന്ന ഏ​ഴു​വ​യ​സു​കാ​രി മ​ക​ൾ നി​ര​ഞ്ജ​ന​യു​ടെ​യും അ​യ​ൽ​വാ​സി​ക​ളു​ടെ​യും മൊ​ഴി​യാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. പ്ര​തി​യു​ടെ സ​ഹോ​ദ​ര​നും സ​ഹോ​ദ​രീ​ഭ​ർ​ത്താ​വും അ​മ്മ​യും കൂ​റു​മാ​റി.
തൊ​ടു​പു​ഴ സി​ഐ​മാ​രാ​യ സ​ജി മ​ർ​ക്കോ​സ്, ഷാ​ജു ജോ​ർ​ജ്, എ​സ്ഐ നാ​രാ​യ​ണ​ൻ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.
പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. മ​നോ​ജ് കു​ര്യ​ൻ ഹാ​ജ​രാ​യി.