കാ​ട്ടാ​ന ഒ​ഴി​യാ​തെ തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ; ഓ​ട്ടോ​റി​ക്ഷ​യും കൃ​ഷി​യും ന​ശി​പ്പി​ച്ചു
Friday, April 9, 2021 9:35 PM IST
മൂ​ന്നാ​ർ: പെ​രി​യ​വ​ര എ​സ്റ്റേ​റ്റു മേ​ഖ​ല​യി​ൽ​നി​ന്ന് കാ​ട്ടാ​ന പി​ൻ​മാ​റു​ന്നി​ല്ല. ക​ല്ലാ​ർ എ​സ്റ്റേ​റ്റി​ൽ വീ​ടി​നു​മു​ന്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ കാ​ട്ടാ​ന ത​ക​ർ​ത്തു. ഫാ​ക്ട​റി ഡി​വി​ഷ​ൻ സ്വ​ദേ​ശി​യാ​യ വി​മ​ലി​ന്‍റെ ഓ​ട്ടോ​യാ​ണ് ത​ക​ർ​ത്ത​ത്. ഫാ​ക്ട​റി ഡി​വി​ഷ​നി​ലെ ല​യ​ങ്ങ​ൾ​ക്കു സ​മീ​പ​മു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലെ വി​ള​ക​ളും കാ​ട്ടാ​ന ന​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലും പെ​രി​യ​വ​ര എ​സ്റ്റേ​റ്റി​ൽ വീ​ടി​നു​മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ കാ​ട്ടാ​ന ത​ക​ർ​ത്ത സം​ഭ​വ​മു​ണ്ടാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഫാ​ക്ട​റി ഡി​വി​ഷ​ൻ സ്വ​ദേ​ശി​യാ​യ വി​മ​ലി​ന്‍റെ ഓ​ട്ടോ ത​ക​ർ​ത്ത​ത്. ഫാ​ക്ട​റി ഡി​വി​ഷ​നി​ലെ ല​യ​ങ്ങ​ൾ​ക്കു സ​മീ​പ​മു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലെ വി​ള​ക​ളും കാ​ട്ടാ​ന ന​ശി​പ്പി​ച്ചു.

രാ​ത്രി ഏ​ഴോ​ടെ എ​ത്തി​യ കാ​ട്ടാ​ന അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ഇ​വി​ടെ​നി​ന്നും മാ​റി​യ​ത്. അ​ർ​ധ​രാ​ത്രി​യോ​ടെ ഫാ​ക്ട​റി ഡി​വി​ഷ​നു സ​മീ​പ​ത്തു​ള്ള പു​തു​ക്കാ​ട് ഡി​വി​ഷ​നി​ലെ​ത്തി​യ കാ​ട്ടാ​ന അ​വി​ടെ എ​സ്റ്റേ​റ്റ് ല​യ​ത്തോ​ടു ചേ​ർ​ന്നു​ള്ള ഒ​രു ഷെ​ഡും ത​ക​ർ​ത്തു. പു​തു​ക്കാ​ട് ഡി​വി​ഷ​ൻ സ്വ​ദേ​ശി​യാ​യ സെ​ൽ​വ​ത്തി​ന്‍റെ ഷെ​ഡാ​ണ് ത​ക​ർ​ത്ത​ത്.

എ​സ്റ്റേ​റ്റു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന കാ​ട്ടാ​ന സാ​ന്നി​ധ്യം എ​സ്റ്റേ​റ്റി​ലെ ആ​ളു​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്.

പ​ല​പ്പോ​ഴും വീ​ടി​ന്‍റെ മു​റ്റ​ത്തു​ത​ന്നെ​യാ​ണ് കാ​ട്ടാ​ന​ക​ൾ നി​ല​യു​റ​പ്പി​ക്കു​ന്ന​ത്. മു​ന്പ് രാ​ത്രി എ​ല്ലാ​വ​രും ഉ​റ​ങ്ങി ആ​ള​ന​ക്ക​മി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് ആ​ന​ക​ൾ വ​ന്നി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തി​നു മു​ന്പു​ത​ന്നെ കാ​ട്ടാ​ന​ക​ൾ എ​ത്തു​ക​യാ​ണ്.