നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Saturday, April 10, 2021 10:17 PM IST
ക​ട്ട​പ്പ​ന: വാ​ഴ​വ​ര ഏ​ഴാം​മൈ​ലി​നു സ​മീ​പം കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. ത​ല​കീ​ഴാ​യി മ​റി​ഞ്ഞ കാ​റി​ൽ​നി​ന്നും യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ട്ട​പ്പ​ന കു​ന്ത​ളം​പാ​റ സ്വ​ദേ​ശി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ സാ​ബു​വും ഭാ​ര്യ​യും മ​ക​ളു​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. റോ​ഡി​ലെ വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണം.