നാ​ളെ സ​ർ​വ​ക​ക്ഷി യോ​ഗം
Saturday, April 10, 2021 10:17 PM IST
ചെ​റു​തോ​ണി: ചെ​റു​തോ​ണി പാ​ല​ത്തി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. ചെ​റു​തോ​ണി വ്യാ​പാ​രി ഭ​വ​നി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു യോ​ഗം ചേ​രും. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ - സാ​മൂ​ഹി​ക - സം​ഘ​ട​നാ നേ​താ​ക്ക​ൾ, വ്യാ​പാ​രി സം​ഘ​ട​ന നേ​താ​ക്ക​ൾ, പ്ര​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ, ഓ​ട്ടോ - ടാ​ക്സി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ​യാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്.