വ​നി​താ ബാ​ങ്ക് മാ​നേ​ജ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്
Tuesday, April 13, 2021 9:54 PM IST
മൂ​ന്നാ​ർ: ക​ണ്ണൂ​രി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​രി ബാ​ങ്കി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പൊ​തു​മേ​ഖ​ല​യി​ലും ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ളും മാ​റ്റ​ങ്ങ​ളും ഈ ​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​ത്ത പ​രി​പാ​ടി​യാ​യെ​ന്നും യു​പി​എ സ​ർ​ക്കാ​ർ ആ​വ​ഷ്ക​രി​ച്ച സം​യോ​ജി​ത ഭ​വ​ന​പ​ദ്ധ​തി​യാ​ണ് കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട​തെ​ന്നും ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.
ഇ​ന്ത്യ​യെ​പ്പോ​ലു​ള്ള ജ​നാ​ധി​പ​ത്യ​രാ​ഷ്ട്ര​ത്തി​ൽ പൊ​ന്പ​ള ഒ​രു​മ, ട്വ​ന്‍റി - ട്വ​ന്‍റി പോ​ലു​ള്ള അ​രാ​ഷ്ട്രീ​യ സം​വി​ധാ​ന​ങ്ങ​ൾ ഭൂ​ഷ​ണ​മ​ല്ല. തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം 700 രൂ​പ​യാ​യി ഉ​യ​ർ​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്ത് ധൂ​ർ​ത്ത​ടി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വി​ഭാ​വ​നം​ചെ​യ്ത ന്യാ​യ് പ​ദ്ധ​തി രാ​ജ്യ​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മൂ​ന്നാ​ർ കെ​ടി​ഡി​സി ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മു​ൻ എം​എ​ൽ​എ എ.​കെ. മ​ണി, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. വി​ജ​യ​കു​മാ​ർ, സ​ണ്ണി ഇ​ല​ഞ്ഞി​ക്ക​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.