അ​ഗ്നി സു​ര​ക്ഷാവാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Thursday, April 15, 2021 10:16 PM IST
തൊ​ടു​പു​ഴ:​ അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ അ​ഗ്നി സു​ര​ക്ഷാ​വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ 21 വ​രെ​യാ​ണ് ദേ​ശീ​യ അ​ഗ്നി സു​ര​ക്ഷാ​വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 14ന് ​രാ​വി​ലെ പ​താ​ക ഉ​യ​ർ​ത്തി ധീ​ര​സേ​നാം​ഗ​ങ്ങ​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ വാ​ഹ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി റോ​ഡ്ഷോ ന​ട​ത്തി. തൊ​ടു​പു​ഴ അ​ഗ്നി​ര​ക്ഷാ നി​ല​യം ഓ​ഫീ​സ​ർ പി.​വി. രാ​ജ​ൻ റോ​ഡ്ഷോ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബെ​ൽ​ജി വ​ർ​ഗീ​സ്, വി​ൽ​സ് ജോ​ർ​ജ്, എം.​വി. മ​നോ​ജ്, ഷി​ന്േ‍​റാ മാ​ത്യു, ജി​ജോ ഫി​ലി​പ്പ്, എം.​എ​ച്ച്. ക​ബീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ട​ൽ, അ​ഗ്നി സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, മോ​ക്ഡ്രി​ൽ എ​ന്നി​വ​യും വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും.