വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ഭൂ​മി പ​ഞ്ചാ​യ​ത്ത് കൈ​യേ​റി ബോ​ർ​ഡ് സ്ഥാ​പി​ച്ചു
Friday, April 16, 2021 10:03 PM IST
അ​ടി​മാ​ലി: വൈ​ദ്യു​തി ബോ​ർ​ഡ് പു​തി​യ ട​വ​ർ നി​ർ​മാ​ണ​ത്തി​നാ​യി പ​ഴ​യ​വ അ​ഴി​ച്ചു​നീ​ക്കി​യ ത​ക്ക​ത്തി​ൽ വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ഭൂ​മി പ​ഞ്ചാ​യ​ത്ത് കൈ​യേ​റി ബോ​ർ​ഡ് സ്ഥാ​പി​ച്ചു. ഇ​തോ​ടെ ബോ​ർ​ഡി​ന്‍റെ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ നി​ർ​മാ​ണം നി​ർ​ത്തി സ്ഥ​ലം​വി​ട്ടു. ടൗ​ണി​ൽ ക​ല്ലാ​ർ​കു​ട്ടി റോ​ഡി​ലെ ബോ​ർ​ഡി​ന്‍റെ ഭൂ​മി​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. മാ​സ​ങ്ങ​ളാ​യി പ​ള്ളി​വാ​സ​ൽ - ക​ള​മ​ശേ​രി 66 കെ​വി ട​വ​ർ ലൈ​നി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ന​ട​ക്കു​ക​യാ​ണ്. പു​തി​യ ട​വ​ർ 220 കെ​വി​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ വൈ​ദ്യു​തി ക​ന്പി​ക​ൾ അ​ഴി​ച്ചു​മാ​റ്റി. കാ​ല​ഹ​ര​ണ​പ്പെ​ട്ട ട​വ​റു​ക​ൾ നീ​ക്കി ഉ​യ​ര​മു​ള്ള പു​തി​യ ട​വ​റു​ക​ൾ നി​ർ​മി​ക്കു​ന്ന ജോ​ലി​യാ​ണ് ന​ട​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ക​ല്ലാ​ർ​കൂ​ട്ടി റോ​ഡി​ലെ കാ​ല​ഹ​ര​ണ​പ്പെ​ട്ട ട​വ​ർ മു​റി​ച്ചു​നീ​ക്ക​ൽ തു​ട​ങ്ങി​യ​ത്. മു​റി​ച്ചു​നീ​ക്ക​ൽ പാ​തി വ​ഴി​യി​ൽ നി​ൽ​ക്കേ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഇ​ത് വെ​യി​റ്റിം​ഗ് ഷെ​ഡ് നി​ർ​മി​ക്കു​ന്ന​തി​നു​ള​ള പ​ഞ്ചാ​യ​ത്ത് ഭൂ​മി എ​ന്നു​ള്ള ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ബോ​ർ​ഡി​ന്‍റെ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് ബോ​ർ​ഡ് ക​ണ്ട​ത്. ഉ​ട​ൻ ക​രാ​റു​കാ​ര​നെ വി​വ​ര​മ​റി​യി​ച്ചു. ര​ണ്ടു വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള വി​ഷ​യ​മാ​യ​തി​നാ​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു​ശേ​ഷം നി​ർ​മാ​ണം മ​തി​യെ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്ന് ബോ​ർ​ഡി​ന്‍റെ ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു.