മോ​ഷ​ണം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​നി​ടെ നാ​ലു പ്ര​തി​ക​ൾ പി​ടി​യി​ൽ
Saturday, April 17, 2021 10:45 PM IST
കാ​ഞ്ഞാ​ർ: മോ​ഷ​ണം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ നാ​ലു​പേ​രെ കാ​ഞ്ഞാ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പോ​ലീ​സ് വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റും 12 ഇ​ഞ്ച് നീ​ള​മു​ള്ള ക​ത്തി​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്താ​നു​ള്ള നീ​ക്ക​മാ​യി​രു​ന്നെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കു​ള​മാ​വ് പോ​ത്തു​മ​റ്റം ചെ​റു​ക​ര​പ്പ​റ​ന്പി​ൽ ബെ​ല്ലാ​രി രാ​ജ​ൻ (38), കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി പാ​റ​യി​ൽ അ​ൻ​സി​ൽ (28), എ​റ​ണാ​കു​ളം മം​ഗ​ല​ത്ത് നാ​ട് വാ​രി​ക്കാ​ട്ടി​ൽ പ​ങ്ക​ൻ ഷി​ജു (38). കോ​ത​മം​ഗ​ലം മ​ല​യി​ൻ​കീ​ഴ് വേ​ല​മ്മാ​വ്കു​ടി​യി​ൽ ശ്യാ​മോ​ൻ (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ​ട്രോ​ളിം​ഗി​നി​ടെ അ​റ​ക്കു​ളം കാ​വും​പ​ടി​യി​ൽ സം​ശ​യ​ക​ര​മാ​യി ക​ണ്ടെ​ത്തി​യ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ പ്ര​തി​ക​ൾ പേ​രു മാ​റ്റി പ​റ​യു​ക​യും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. മു​ഖ്യ​പ്ര​തി ബ​ല്ലാ​രി രാ​ജ​ൻ ര​ണ്ടാ​ഴ്ച മു​ന്പ് മൂ​ല​മ​റ്റം കെ ​എ​സ്ഇ​ബി കോ​ള​നി​യി​ൽ​നി​ന്ന് ടെ​ല​ഫോ​ണ്‍ കേ​ബി​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി​യാ​ണ്. പോ​ലീ​സി​നെ​ക​ണ്ട് അ​ന്ന് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ കു​ള​മാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചാ​ർ​ജ് ചെ​യ്തി​രി​ക്കു​ന്ന പ​ല കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. മ​റ്റു​ള്ള​വ​ർ കു​ന്ന​ത്തു​നാ​ട്, കു​റു​പ്പും​പ​ടി, കാ​ല​ടി, കോ​ത​മം​ഗ​ലം, ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. പ്ര​തി​ക​ൾ മു​ൻ​പ് ഒ​രു​മി​ച്ചു ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജ​യി​ലി​ലെ പ​രി​ച​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ർ അ​റ​ക്കു​ള​ത്ത് ഒ​ത്തു​ചേ​ർ​ന്ന​ത്. മോ​ഷ​ണ​ത്തി​ന് മു​ൻ​കൂ​ട്ടി പ​ദ്ധ​തി ത​യാ​റാ​ക്കാ​നാ​ണ് ഇ​വ​ർ ഒ​ത്തു​കൂ​ടി​യ​തെ​ന്നും പി​ടി​യി​ലാ​യ​തി​നാ​ലാ​ണ് മോ​ഷ​ണം ന​ട​ക്കാ​തെ പോ​യ​തെ​ന്നു​മാ​ണ് പോ​ലീ​സ് നി​ഗ​മ​നം. കാ​ഞ്ഞാ​ർ എ​സ്ഐ കെ.​പി. ഇ​സ്മ​യി​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജോ​യി, ഡ്രൈ​വ​ർ മു​ജീ​ബ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.