ത​ണ​ൽ​മ​ര ശി​ഖ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ വൈ​ദ്യു​തി ലൈ​നു​ക​ൾ
Monday, April 19, 2021 9:54 PM IST
ഉ​പ്പു​ത​റ: വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ​നി​ൽ​ക്കു​ന്ന ത​ണ​ൽ മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ വൈ​ദ്യു​തി ലൈ​നു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത് ഭീ​ഷ​ണി​യാ​യി. 33 കെ​വി, 11 കെ​വി ലൈ​നു​ക​ളാ​ണ് മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് അ​ട​ക്ക​മു​ള്ള സ​ർ​വീ​സ് വ​യ​റു​ക​ളും ശി​ഖ​ര​ങ്ങ​ൾ​ക്കി​ടെ​യി​ലൂ​ടെ​യാ​ണ് വ​ലി​ച്ചി​രി​ക്കു​ന്ന​ത്.
ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കു​ട്ടി​ക​ളാ​ണ് 10 വ​ർ​ഷം മു​ൻ​പ് ഇ​വി​ടെ ത​ണ​ൽ​മ​രം ന​ട്ട​ത്. മ​രം ത​ണ​ൽ വി​രി​ച്ച​തോ​ടെ ടൗ​ണി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ വി​ശ്ര​മി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ണ്. വി​ല്ലേ​ജ് ഓ​ഫീ​സി​ൽ എ​ത്തു​ന്ന​വ​ർ​ക്കും മ​രം ത​ണ​ലാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്ക് ഇ​തൊ​രു ഭീ​ഷ​ണി​യാ​ണ്.
മു​ൻ​കാ​ല​ങ്ങ​ളി​ൽ വൈ​ദ്യൂ​തി ലൈ​നി​ൽ ത​ട്ടാ​ത്ത​വി​ധം വൈ​ദ്യൂ​തി ജീ​വ​ന​ക്കാ​രും ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് ചി​ല്ല​ക​ൾ മു​റി​ച്ച് ത​ണ​ൽ മ​രം സം​ര​ക്ഷി​ച്ചി​രു​ന്നു. ഒ​രു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ചി​ല്ല​ക​ൾ മു​റി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യം ആ​രും ശ്ര​ദ്ധി​ക്കാ​തെ വ​ന്ന​തോ​ടെ ലൈ​നു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി മ​രം വ​ള​ർ​ന്നു. മ​ഴ​യി​ലും കാ​റ്റി​ലും മ​ര​ച്ചി​ല്ല​ക​ൾ ആ​ടി ഉ​ല​യു​ന്ന​തും ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു ലൈ​നി​ലി​ൽ വീ​ഴു​ന്ന​തും ഭീ​ഷ​ണി​യാ​ണ്. ചി​ല്ല​ക​ൾ മു​റി​ച്ച് അ​പ​ക​ട​ം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.