ജി​ല്ല​യി​ൽ 20000 ഡോ​സ് വാ​ക്സി​നെ​ത്തി
Monday, April 19, 2021 10:03 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ താ​ത്കാ​ലി​കാ​ശ്വാ​സ​മാ​യി 20000 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ എ​ത്തി. ക​ടു​ത്ത വാ​ക്സി​ൻ ക്ഷാ​മം നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്റ്റോ​ക്ക് എ​ത്തി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച 5000 ഡോ​സ് വാ​ക്സി​ൻ ഇ​ന്ന​ലെ 36 വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി വി​ത​ര​ണം ചെ​യ്തു. വ​ൻ തി​ര​ക്കാ​ണ് ഇ​ന്ന​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്.
ഓ​രോ സെ​ന്‍റ​റി​ലും വ​ള​രെ​കു​റ​ച്ച് വാ​ക്സി​ൻ മാ​ത്രം ല​ഭി​ച്ച​തി​നാ​ൽ രാ​വി​ലെ ത​ന്നെ വാ​ക്സി​ൻ സ്റ്റോ​ക്ക് തീ​ർ​ന്നു. മേ​ജ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വാ​ക്സി​നും ഏ​താ​നും ഡോ​സ് സ്റ്റോ​ക്കു​ണ്ട്.
ഇ​ന്ന​ലെ ല​ഭി​ച്ച 20000 ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ജി​ല്ല​യി​ലാ​കെ 36 കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. 25 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും 11 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ സ്റ്റോ​ക്കു​ള്ള കോ​വാ​ക്സി​നും കൂ​ടി ഇ​ന്ന് വാ​ക്സി​നേ​ഷ​ന് ഉ​പ​യോ​ഗി​ക്കും. ല​ഭി​ച്ച വാ​ക്സി​ൻ മൂ​ന്നു ദി​വ​സ​ത്തേ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​വു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ശ​രാ​ശ​രി 8000 ഡോ​സ് വാ​ക്സി​ൻ എ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ജി​ല്ല​യി​ൽ ഒ​രു ദി​വ​സം വാ​ക്സി​നേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യു.
ഇ​ന്ന​ലെ ല​ഭി​ച്ച വാ​ക്സി​ൻ ഉ​പ​യോ​ഗി​ച്ച് ര​ണ്ടാം​ഘ​ട്ടം കു​ത്തി​വ​യ്പെ​ടു​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് ഉ​ൾ​പ്പെ​ടെ വാ​ക്സി​ൻ ന​ൽ​കാ​ൻ ക​ഴി​യും. 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ പേ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്.
ജി​ല്ല​യി​ലാ​കെ 3,11,230 പേ​ർ ഈ ​പ്രാ​യ​പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. എ​ന്നാ​ൽ ഇ​തി​ൽ പ​കു​തി​യോ​ളം പേ​ർ​ക്ക് മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​രെ വാ​ക്സി​ൻ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ത്.