വ​ല​യി​ൽ കു​ടു​ങ്ങി​യ പാ​ന്പു​ക​ളെ തു​റ​ന്നു​വി​ട്ടു
Tuesday, April 20, 2021 9:51 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ പ​ത്ത​ടി​പ്പാ​ല​ത്തു വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് വ​ല​യി​ൽ കു​ടു​ങ്ങി​യ ര​ണ്ടു പാ​ന്പു​ക​ളെ പി​ടി​കൂ​ടി.
പ​ത്ത​ടി​പ്പാ​ല​ത്ത് പു​ത്തു​ത​റ നി​ഖി​ലി​ന്‍റെ വീ​ടി​നു സ​മീ​പം വ​ല​യി​ൽ കു​ടു​ങ്ങി​യ മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള ചേ​ര പാ​ന്പി​നെ​യും ക​റു​ത്ത നി​റ​ത്തി​ലു​ള്ള ചേ​ര പാ​ന്പി​നെ​യു​മാ​ണ് വ​ല​യി​ൽ​നി​ന്ന് വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ട​ത്.
പാ​ന്പ് വ​ല​യി​ൽ കു​ടു​ങ്ങി​യ​ത​റി​ഞ്ഞ പാ​ന്പു​പി​ടു​ത്ത​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി​യ ദി​നേ​ശ​നും ഗ​ണ​പ​തി​യും എ​ത്തി വ​ല മു​റി​ച്ച് പാ​ന്പു​ക​ളെ ചി​ന്നാ​ർ വ​ന​ത്തി​ൽ കൊ​ണ്ടു​വി​ടു​ക​യാ​യി​രു​ന്നു.

ജ​ല​വി​ത​ര​ണം
ത​ട​സ​പ്പെ​ടും

പീ​രു​മേ​ട്: ഹെ​ലി​ബ​റി​യ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യി​ൽ​നി​ന്നും വി​ത​ര​ണ പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ട്ടി​ക്കാ​നം ഭാ​ഗ​ത്തു​ള്ള വി​ത​ര​ണ പൈ​പ്പ് ലൈ​നു​ക​ളാ​ണ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത്. പെ​രു​വ​ന്താ​നം, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ളം വി​ത​ര​ണം 21-ന് ​രാ​ത്രി മു​ത​ൽ 23-ന് ​രാ​ത്രി വ​രെ​യാ​ണ് ത​ട​സ​പ്പെ​ടു​ന്ന​ത്.