കാ​ഡ്സ് വി​ത്ത് മ​ഹോ​ത്സ​വം നാ​ളെ ആ​രം​ഭി​ക്കും
Wednesday, April 21, 2021 10:31 PM IST
തൊ​ടു​പു​ഴ: പ​ത്താ​മു​ദ​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന വി​ത്തു​മ​ഹോ​ത്സ​വം നാ​ളെ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കോ​വി​ഡി​നെത്തുട​ർ​ന്നു സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും സെ​മി​നാ​റു​ക​ളും പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യാ​ണ് വി​ത്ത് മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
തി​ര​ക്ക് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നു​മാ​യി ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വി​ത്തു​ക​ളും തൈ​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കാ​ഞ്ഞി​ര​മ​റ്റം ബൈ​പ്പാ​സി​ൽ കെഎ​സ്ആ​ർ​ടി​സി​ക്കു സ​മീ​പ​മു​ള്ള വി​ത്ത് ബാ​ങ്കി​ലും നാ​ലു​വ​രി പാ​ത​യി​ലു​ള്ള വി​ല്ലേ​ജ് സ്ക്വ​യ​റു​മാ​ണ് വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ.
ക​ർ​ഷ​ക​രി​ൽ നി​ന്ന് നേ​രി​ട്ടു ശേ​ഖ​രി​ച്ച നാ​ട​ൻ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, തൈ​ക​ൾ, ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ തു​ട​ങ്ങി​യ കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ, ജാ​തി, ഇ​ഞ്ചി, മ​ഞ്ഞ​ൾ, ക​ച്ചോ​ലം തു​ട​ങ്ങി​യ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, കേ​ന്ദ്ര കി​ഴ​ങ്ങു​വ​ർ​ഗ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള കാ​ച്ചി​ൽ, മ​ധു​ര​ക്കി​ഴ​ങ്ങ്, കൂ​ർ​ക്ക, ചെ​റു​കി​ഴ​ങ്ങ് തു​ട​ങ്ങി​യ ഹൈ​ബ്രി​ഡ് വി​ത്തു​ക​ളും, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള കൊ​ക്കോ​തൈ​ക​ൾ, ഉ​ത്പ്പാ​ദ​ന​ശേ​ഷി കൂ​ടി​യ ഇ​നം തെ​ങ്ങി​ൻതൈ​ക​ൾ, അ​ഞ്ചി​നം ക​മു​കി​ൻ തൈ​ക​ൾ, വി​ദേ​ശ ഇ​ന​ങ്ങ​ളാ​യ നൂ​റി​ൽ​പ​രം ഫ​ല​വ്യ​ക്ഷ തൈ​ക​ൾ, 200 ഇ​നം ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ൾ, ഇ​ൻ​ഡോ​ർ പ്ലാ​ന്‍റ്സ് എ​ന്നി​വ​യും, ചാ​ണ​കം, ചാ​രം, എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള ജൈ​വ വ​ള​ങ്ങ​ൾ, ജൈ​വ​കീ​ട​നാ​ശി​നി​ക​ൾ, കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ൾ ജീ​വാ​ണു​വ​ള​ങ്ങ​ൾ, കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ, അ​വ​യ്ക്കു​ള്ള കൂ​ടു​ക​ൾ എ​ന്നി​വ​യും വി​ത്തു​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.
അ​ക്വ​പോ​ണി​ക്സ് കൃ​ഷി​രീ​തി​യി​ലൂ​ടെ ഇ​ല​ക്ക​റി​ക​ൾ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​തൃ​ക​യും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഇ​വ വീ​ടു​ക​ളി​ൽ നി​ർ​മി​ച്ചു ന​ൽ​കും.​ ജേ​ക്ക​ബ് മാ​ത്യു, കെ.​എം.​ മ​ത്ത​ച്ച​ൻ, വി.​പി.​ ജോ​ർ​ജ്, വി.​പി.​ സു​കു​മാ​ര​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.