വ​ണ്ടി​പ്പെ​രി​യാ​റി​ൽ സർവകക്ഷിയോ​ഗം നാ​ളെ
Wednesday, April 21, 2021 10:35 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ർ​വ​ക​ക്ഷി​യോ​ഗം നാ​ളെ വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​എം. ഉ​ഷ അ​റി​യി​ച്ചു.
വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തു മെ​ന്പ​ർ​മാ​രു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ജാ​ഗ്ര​താസ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും​ചേ​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​യി മു​ഴു​വ​ൻ ജ​ന​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.