ഇ​ന്ന​ലെ 768 പേ​ർ​ക്കു രോ​ഗ​ബാ​ധ
Wednesday, April 21, 2021 10:35 PM IST
തൊ​ടു​പു​ഴ: രോ​ഗവ്യാ​പ​നം കൂ​ടു​ന്ന ജി​ല്ല​യി​ൽ ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​ന്ന​ലെ 700 ക​ഴി​ഞ്ഞു. ഇ​ന്ന​ലെ 768 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ജി​ല്ല​യി​ലെ പ്ര​തി​ദി​ന ക​ണ​ക്കി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. 15.36 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 736 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 17 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​ന്യസം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ പ​ത്തുപേ​ർ​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ മൂ​ന്നു പേ​ർ​ക്കും ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ആ​ന്‍റി​ജ​ൻ- 447, ആ​ർ​ടി​പി​സി​ആ​ർ-318, ട്രൂ​നാ​റ്റ്, സി​ബി​നാ​റ്റ് - 3 പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.