ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
Tuesday, May 4, 2021 10:12 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ൻ​പ​തു​വ​രെ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന​സ​മ​യം.
വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ ആ​വ​ശ്യ​മു​ള​ള​വ​ർ അ​താ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ലെ മൃ​ഗാ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. മ​റ്റു മൃ​ഗാ​ശു​പ​ത്രി​യി​ൽ നി​ന്ന് റ​ഫ​ർ​ചെ​യ്യു​ന്ന അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള​ള മൃ​ഗ​ങ്ങ​ളെ​മാ​ത്രം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാം. നാ​യ്ക്ക​ൾ​ക്കും പൂ​ച്ച​ക​ൾ​ക്കു​മു​ള​ള വാ​ക്സി​നേ​ഷ​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ 9188522483, 04862223278 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.