ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ത്തി​ന് മ​ർ​ദ​നം: വീ​ട്ടു​ട​മ​യു​ടെ പേ​രി​ൽ കേ​സ്
Thursday, May 6, 2021 9:42 PM IST
ഇ​ടു​ക്കി: ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ത്തെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ വീ​ട്ടു​ട​മ​യു​ടെ പേ​രി​ൽ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. വണ്ടന്മേ​ട് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് ഹ​രി​ത​ക​ർ​മ സേ​നാം​ഗ​മാ​യ പു​റ്റ​ടി തു​ണ്ടു​പു​ര​യി​ട​ത്തി​ൽ ഷൈ​നി സ്റ്റീ​ഫ​നെ(38) മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ ഒ​ന്നി​നാ​ണ് സം​ഭ​വം. മാ​ലി​ന്യശേ​ഖ​ര​ണ​ത്തി​നാ​യാ​ണ് ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളാ​യ ഷി​നി​യും ഷൈ​നി​യും ഐ​എംഎ​സ് കോ​ള​നി​യി​ലെ റി​ട്ട. കെഎസ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ലെ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളെ​ടു​ത്തി​ല്ലെ​ങ്കി​ൽ യൂ​സ​ർ​ഫീ​യും പ്ലാ​സ്റ്റി​ക്കു​ക​ളും ത​രി​ല്ലെ​ന്ന് ജോ​സ​ഫ് അ​റി​യി​ച്ചു.
ഭ​ക്ഷ​ണാ​വ​ശി​ഷ്ട​മു​ൾ​പ്പ​ടെ​യു​ള്ള ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ഹ​രി​ത​ക​ർ​മ സേ​ന​യെ നി​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് ജോ​സ​ഫി​നോ​ട് പ​റ​ഞ്ഞെ​ങ്കി​ലും ത​ർ​ക്ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് വി​വ​രം അ​റി​യി​ക്കു​ന്ന​തി​നാ​യി വാ​ർ​ഡ് മെം​ബ​ർ​ക്ക് ഫോ​ണ്‍ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഷൈ​നി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഫോ​ണ്‍ പി​ടി​ച്ചു വാ​ങ്ങി​യെ​ന്നു​മാ​ണ് പ​രാ​തി. പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി എ​ബ്ര​ഹാ​മും സെ​ക്ര​ട്ട​റി അ​ജി കെ. ​തോ​മ​സു​മെ​ത്തി ഷൈ​നി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.
ക​ർ​ണ്ണ​പു​ട​ത്തി​ന് ത​ക​രാ​ർ പ​റ്റി​യ​താ​യി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു. തു​ട​ർ​ന്ന് വ​ണ്ടന്മേട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വ​നി​താക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നും ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി ജെ.​ സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു.