നി​യ​ന്ത്ര​ണം ശ​ക്ത​മാ​യി തു​ട​രും: ഇ​ന്ന​ലെ 87 പേ​ർ​ക്കെ​തി​രെ കേ​സ്
Saturday, May 8, 2021 10:14 PM IST
തൊ​ടു​പു​ഴ: ലോ​ക് ഡൗ​ണി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും പോ​ലീ​സ് ശ​ക്ത​മാ​യി തു​ട​രും.

ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​ത്യാ​വ​ശ്യ ഡ്യൂ​ട്ടി​ക്ക് ശേ​ഷ​മു​ള്ള മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ.​ക​റു​പ്പ​സാ​മി, അ​ഡീ​ഷ​ണ​ൽ എ​സ്പി എ​സ്. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ഡി​വൈ​എ​സ്പി​മാ​രും, എ​ല്ലാ എ​സ്എ​ച്ച്ഒ മാ​രും ഉ​ൾ​പ്പെ​ടെ 1216 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും, 176 വോ​ള​ന്‍റി​യ​ർ​മാ​രും ലോ​ക് ഡൗ​ണ്‍ പ​രി​ശോ​ധ​ന​യ്ക്ക് രം​ഗ​ത്തു​ണ്ട്.

ജി​ല്ല​യി​ൽ ലോ​ക് ഡൗ​ണ്‍ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നാ​യി 96 മൊ​ബൈ​ൽ പ​ട്രോ​ൾ, 90 ബൈ​ക്ക് പ​ട്രോ​ൾ എ​ന്നി​വ അ​തി​ർ​ത്തി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വി​ന്യ​സി​ച്ചു പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​ങ്ങ​ൾ ഇ​ന്ന​ലെ ക​ണ്ടെ​ത്തി കേ​സ് ചാ​ർ​ജു ചെ​യ്തു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ 87 പേ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. 719 പെ​റ്റി കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. 3859 പേ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചു. ജി​ല്ല​യി​ലെ നാ​ല് അ​ന്ത​ർ സം​സ്ഥാ​ന ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും കാ​ന​ന പാ​ത​ക​ളി​ലും പോ​ലീ​സും മ​റ്റ് ഇ​ത​ര വ​കു​പ്പു​ക​ളും ചേ​ർ​ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്നു​ണ്ട്.

ലോ​ക് ഡൗ​ണ്‍ അ​വ​സാ​നി​യ്ക്കു​ന്ന​തു വ​രെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും തു​ട​രു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ സാ​മി അ​റി​യി​ച്ചു.