ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ൽ ; കാ​ന്ത​ല്ലൂ​ർ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി
Tuesday, May 11, 2021 11:27 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഉ​ണ്ടാ​യി​രുന്ന വി​മു​ഖ​ത മ​റ​യൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഇ​ട​പെ​ട​ൽ കാ​ര​ണം മാ​റി. മ​റ​യൂ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​തി​നെ​തു​ട​ർ​ന്ന് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​നാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. എ​ല്ലാ വാ​ർ​ഡു​ക​ളി​ലെ​യും വോ​ള​ണ്ടി​യ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്സാ​പ്പ് ഗ്രൂ​പ്പൂം രൂ​പീ​ക​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡു​ത​ല സ​മി​തി​ക​ളും കാ​ന്ത​ല്ലൂ​രി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ആ​ബു​ല​ൻ​സും മ​റ്റു ര​ണ്ടു വാ​ഹ​ന​ങ്ങ​ളും വാ​ട​ക​യ്ക്കെ​ടു​ത്ത് കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. മോ​ഹ​ൻ ദാ​സ് അ​റി​യി​ച്ചു. ജ​ന​മൈ​ത്രി സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നുകൂ​മാ​ർ, സു​ധീഷ്, സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ജി.​എ​സ്്. ര​തീ​ഷ് എ​ന്നി​വ​രാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ളും ആ​ദി​വാ​സി മേ​ഖ​ല​യി​ലെ വാ​ക്സി​നേ​ഷ​ൻ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ളും ന​ട​ത്തി​വ​രു​ന്ന​ത്.
ഗോ​ത്ര ജീ​വി​ത​ശൈ​ലി​യു​ടെ ഭാ​ഗ​മാ​യി അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ലാ​ണ് ആ​ദി​വാ​സി ജ​ന​ത താ​മ​സി​ക്കു​ന്ന​ത്. ഇ​വി​ടെ രോ​ഗം വ്യാ​പി​ച്ചാ​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് വ​ള​രെ​യ​ധി​കം പ്ര​യാ​സ​പ്പെ​ടേ​ണ്ടി​വ​രും. അ​തി​നാ​ൽ ജ​ന​മൈ​ത്രി പോ​ലീ​സ് ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്. പു​റ​മേ​നി​ന്നും ആ​രെ​യും കു​ടി​ക​ളി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്നി​ല്ല. കു​ടി​ക​ളി​ൽ​നി​ന്നും പു​റ​ത്തു​വ​രു​ന്ന​വ​ർ മ​ട​ങ്ങി​യെ​ത്തി സ​ത്ര​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്.

മ​രു​ന്നും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും എ​ത്തി​ക്കു​ന്ന​തി​ന് പോ​ലീ​സ് വ​നം വ​കു​പ്പി​ന്‍റെ സേ​വ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​രെയും കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രെ​യും ദി​വ​സ​വും സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ​ണ​വും മ​രു​ന്നും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​വ​രു​ന്നു​ണ്ട്. ഇ​തി​നാ​യി മ​റ​യൂ​രി​ലും കാ​ന്ത​ല്ലു​രി​ലും ജ​ന​മൈ​ത്രി ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.