കാ​രു​ണ്യ​ത്തി​ന്‍റെ ക​ണി​ക​വ​റ്റാ​തെ കെ.​സി. ചാ​ക്കോ
Friday, May 14, 2021 10:52 PM IST
ക​ട്ട​പ്പ​ന: ഉ​റ്റ​വ​രു​ടെ വേ​ർ​പാ​ടി​ലും കാ​രു​ണ്യ​ത്തി​ന്‍റെ ക​ണി​ക വ​റ്റാ​തെ കെ.​സി. ചാ​ക്കോ. ത​ന്‍റെ കു​ടും​ബ​ത്തി​ലെ മൂ​ന്നം​ഗ​ങ്ങ​ളെ​യാ​ണ് കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി ക​വ​ർ​ന്ന​ത്. വ​ലി​യ​തോ​വാ​ള ക​പ്യാ​രു​തോ​ട്ട​ത്തി​ൽ കെ.​സി. ചാ​ക്കോ​യു​ടെ പി​താ​വ് ചാ​ക്കോ ചാ​ക്കോ, മാ​താ​വ് അ​ന്ന​മ്മ, സ​ഹോ​ദ​ര​ൻ ബി​ജു​മോ​ൻ ചാ​ക്കോ എ​ന്നി​വ​രാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.
നി​ല​വി​ൽ കോ​വി​ഡ് സെ​ന്‍റ​റു​ക​ളി​ലെ വെ​റ്റി​ലേ​റ്റ​റി​ന്‍റെ അ​പ​ര്യ​പ്ത​ത​മൂ​ലം നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ് അ​പ​ഹ​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ.​സി. ചാ​ക്കോ മു​ൻ​കൈ​യെ​ടു​ത്ത് കു​ടും​ബ​വ​ക​യാ​യി ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ബൈ​പ്പാ​പ് മെ​ഷി​ൻ വാ​ങ്ങി​ന​ൽ​കു​ന്ന​ത്.
ഇ​തി​നാ​വ​ശ്യ​മാ​യ തു​ക മ​ന്ത്രി എം.​എം. മ​ണി​ക്ക് കൈ​മാ​റി. ഈ ​തു​ക മ​ന്ത്രി ക​ട്ട​പ്പ​ന സി​എ​സ്എ​ൽ​ടി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​എം.​എ​സ്. നി​തി​ന് കൈ​മാ​റി.
ഗോ​വ ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ൽ​നി​ന്നും എ​ഇ ആ​യി വി​ര​മി​ച്ച ആ​ളാ​ണ് കെ.​സി. ചാ​ക്കോ. ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ എ​ൻ​സി​സി ഓ​ഫീ​സ​ർ ലെ​ഫ്. ഡോ. ​റെ​ജി ജോ​സ​ഫി​ന്‍റെ ഇ​ട​പെ​ട​ലാ​ണ് ഇ​തി​നു പി​ന്നി​ൽ.