ലോ​ക്ഡൗ​ണി​ല്ലാ​തെ മ​റ​യൂ​രി​ൽ ശ​ല​ഭ ദേ​ശാ​ട​നം
Monday, May 17, 2021 10:14 PM IST
മ​റ​യൂ​ർ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി തു​ട​ർ​ന്നു​വ​രൂ​ന്ന ശ​ല​ഭ​ങ്ങ​ളു​ടെ ദേ​ശാ​ട​നം ലോ​ക്ഡൗ​ണ്‍ കാ​ല​ത്തും പ​തി​വു തെ​റ്റി​ച്ചി​ല്ല. കൊ​റോ​ണ വൈ​റ​സ് ഭീ​തി​യി​ൽ മ​നൂ​ഷ്യ​രെ​ല്ലാം വീ​ടു​ക​ൾ​ക്കുള്ളി​ലാ​യ​പ്പോ​ൾ പു​ക​യും വാ​ഹ​ന​ത്തിര​ക്കും ഒ​ഴി​ഞ്ഞ മ​റ​യൂ​ർ കോ​വി​ൽ​ക്ക​ട​വ് ടൗ​ണ്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും പ​ല വ​ർ​ണ​ങ്ങ​ളി​ലു​ള്ള ശ​ല​ഭ​ങ്ങ​ൾ പാ​റി​പ്പറ​ന്നു​പോ​കുന്ന വ​ർ​ണ​ക്കാ​ഴ്ച​ക​ളാ​ണ്.
ശ​ല​ഭ​ങ്ങ​ളു​ടെ ദേ​ശാ​ട​നം പ്ര​കൃ​തി​യി​ലെ സ​സ്യ​ജാ​ല​ങ്ങ​ളു​ടെ​യും ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും പു​ന​ർ​ജീ​വ​ന​ത്തി​ന് വ​ള​രെ​യ​ധി​കം ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​ണ് എ​ന്നാ​ണ് വി​ദ​ഗ്ധ​രുടെ അ​ഭി​പ്രാ​യം. കൊ​റോ​ണ എ​ന്ന സൂ​ക്ഷ്മ​ജി​വി​യോ​ട് പൊ​രുതു​ന്ന മ​നൂ​ഷ്യ​രാ​ശി​ക്ക് ശു​ഭ​പ്ര​തീ​ക്ഷ ന​ൽ​കുന്ന​താ​ണ് പ്ര​കൃ​തി ഒ​രുക്കുന്ന ഇ​ത്ത​രം വി​സ്മ​യ​ക്കാഴ്ച​ക​ൾ. തി​ര​ക്കൊ​ഴി​ഞ്ഞ അ​ഞ്ചു​നാ​ടി​ന്‍റെ പ​ച്ച​പ്പി​നു​മേ​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ശ​ല​ഭ​ങ്ങ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ പ​റ​ന്നു​പോ​കുന്ന​ത് ക​ർ​ഷ​ക​ർ​ക്കും ശു​ഭ​പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​ക്കൂ​ന്ന​ത്. ശ​ല​ഭ​ങ്ങ​ളു​ടെ ദേ​ശാ​ട​ന കാ​ല​ത്തെ​ല്ലാം മി​ക​ച്ച വി​ള​ക​ളും ല​ഭി​ക്കൂം. ഇ​തി​നു​പു​റ​മെ വ​ന​മേ​ഖ​ല​യി​ലും ധാ​രാ​ളം വ​ന​വി​ഭ​ങ്ങ​ൾ ല​ഭി​ക്കാ​നി​ട​യാ​കുമെ​ന്ന് കാ​ടി​ന്‍റെ മ​ക്ക​ളും ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ്.
ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലും മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലും ശ​ല​ഭ​ങ്ങ​ളു​ടെ ദേ​ശാ​ട​ന യാ​ത്ര​യ്ക്ക് വ​ലി​യൊ​രു പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കേ​ര​ള​ത്തി​ൽ ശ​ല​ഭ​ങ്ങ​ളു​ടെ ദേ​ശാ​ട​ന യാ​ത്ര​ക​ളെ​ല്ലാം റി​പ്പോ​ർ​ട്ടു​ചെ​യ്തി​രി​ക്കു​ന്ന​ത് തെ​ക്കു​നി​ന്ന് വ​ട​ക്കു ദി​ശ​യി​ലേ​ക്കാ​ണ്. എ​ന്നാ​ൽ മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് ശ​ല​ഭ​ങ്ങ​ൾ ദേ​ശാ​ട​നം ചെ​യ്യു​ന്ന​ത് വ​ട​ക്കു​നി​ന്ന് തെ​ക്ക​ൻ ദി​ശ​യി​ലേ​ക്കാ​ണ്.
വം​ശം നി​ല​നി​ർ​ത്താ​നും കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ത്തെ അ​തി​ജീ​വി​ക്കു​വാ​നു​മാ​ണ് ത​ക​ര​മു​ത്തി​ക​ൾ ദേ​ശാ​ട​നം ന​ട​ത്താ​റു​ള്ള​ത്.
ശ​ക്ത​മാ​യ മ​ഴ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് മു​ത്തി​ക​ൾ കൂ​ട്ട​മാ​യി പ​റ​ക്കാ​റു​ള്ള​തെ​ന്ന ആ​ദി​വാ​സി​ക​ളു​ടെ വി​ശ്വാ​സ​ത്തി​ന് ശാ​സ്ത്രീ​യ വ​ശ​വും പ​രി​സ്ഥി​തി നി​രീ​ക്ഷ​ക​ർ ശ​രി​വെ​ക്കു​ന്നു. കാ​ടു​ക​ളി​ലെ ക​ടു​ത്ത മ​ഴ​യെ അ​തി​ജീ​വി​ക്കാ​നാ​യാ​ണ് കൂ​ട്ട​മാ​യി ഇ​വ സ​മ​ത​ല പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​റ​ക്കു​ന്ന​ത്. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലാ​ണ് ഇ​വ കൂ​ട്ട​മാ​യി പ​ലാ​യാ​നം ചെ​യ്യു​ന്ന​ത്. പ​റ​ന്നു​പോ​കു​ന്ന പാ​ത​ക​ളി​ൽ ക​ണി​ക്കൊ​ന്ന, ത​ക​ര എ​ന്നീ ചെ​ടി​ക​ളി​ൽ പ​ത്തു മു​ട്ട​ക​ൾ​വ​രെ ഇ​ടും. ഇ​തി​ന്‍റെ ലാ​ർ​വ വി​രി​ഞ്ഞ് ഇ​തോ​ടൊ​പ്പം പലാ​യ​നം തു​ർ​ന്നാ​ണ് വം​ശം നി​ല​നി​ർ​ത്തു​ന്ന​ത്. മ​ഴ​ക്കാ​ലം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ന​വം​ബ​റി​ൽ തി​രി​കെ കാ​ടു​ക​ളി​ലേ​ക്കു​മെ​ത്തും.
ചി​ന്നാ​റി​ലെ ശ​ല​ഭ​ദേ​ശാ​ട​നം പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത് 2005-ലാ​ണ്. ഡോ. ​കൃ​ഷ്ണ മേ​ഘ​കു​ണ്ടേ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ മൂ​ന്നു​ദി​വ​സം കൊ​ണ്ട് 175,000 ശ​ല​ഭ​ങ്ങ​ൾ ക​ട​ന്നു​പോ​യ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
ക​ഴി​ഞ്ഞ ആ​ഴ്ച മു​ത​ലാ​ണ് ദേ​ശാ​ട​ന ശ​ല​ഭ​ങ്ങ​ളെ കാ​ണാ​ൻ സാ​ധി​ച്ച​ത്. മി​നി​റ്റിൽ 120-140 വ​രെ ശ​ല​ഭ​ങ്ങ​ൾ വ​ട​ക്കു​തെ​ക്ക് ദി​ശ​യി​ൽ ദേശാ ടനം ന​ട​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി മി​നി​റ്റി ൽ നാ​നൂ​റു​മു​ത​ൽ അ​ഞ്ഞൂ​റ് ത​ക​ര​മു​ത്തി​ക​ളാ​ണ് ക​ണ്ണി​ന് കു​ളി​ർ​കാ​ഴ്ച​യാ​യി യാ​ത്ര ന​ട​ത്തു​ന്ന​ത്.