നഗരത്തിലേ​ക്ക് ജ​ന​മൊ​ഴു​കി
Friday, June 11, 2021 9:46 PM IST
തൊ​ടു​പു​ഴ: ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ടൗ​ണു​ക​ളി​ൽ വ​ൻ തി​ര​ക്ക്. ഇ​ന്ന​ലെ ഒ​രു ദി​വ​സ​ത്തെ ഇ​ള​വ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ന​ഗ​ര​ത്തി​ലും മ​റ്റു ടൗ​ണു​ക​ളി​ലേ​ക്കു​മി​റ​ങ്ങി​യ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ വ​ൻ​നി​ര​യാ​ണ് നി​ര​ത്തു​ക​ളി​ൽ കാ​ണ​പ്പെ​ട്ട​ത്. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ പ​ല ഭാ​ഗ​ത്തും ഗ​താ​ഗ​ത ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ള​വു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ലും അ​യ​വു വ​രു​ത്തി​യി​രു​ന്നു. ഇ​ന്നും നാ​ളെ​യും ക​ർ​ശ​ന പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കു പു​റ​മെ തു​ണി​ക്ക​ട​ക​ൾ, ജ്വ​ല്ല​റി​ക​ൾ, സ്റ്റേ​ഷ​ന​റി, ക​ണ്ണ​ട, കേ​ൾ​വി ഉ​പ​ക​ര​ണം, സ്ത്രീ ​ശു​ചി​ത്വ വ​സ്തു​ക്ക​ൾ, ചെ​രി​പ്പ് എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കും ഇ​ന്ന​ലെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ ബു​ക്ക് സ്റ്റാ​ൾ, വി​വി​ധ റി​പ്പ​യ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന ഷോ​റൂ​മു​ക​ൾ​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കു​മാ​യി തു​റ​ക്കാ​നും അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ബാ​ങ്കു​ക​ളു​ൾ​പ്പെ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ച്ചു. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ വ​ലി​യ ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ബാ​ങ്കു​ക​ൾ​ക്കു മു​ന്നി​ൽ ഇ​ട​പാ​ടു​കാ​രു​ടെ നീ​ണ്ട നി​ര കാ​ണ​പ്പെ​ട്ടു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്ന് പോ​ലീ​സ് നി​രീ​ക്ഷ​ണ​വു​മു​ണ്ടാ​യി​രു​ന്നു.

ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ത്തി​ര​ക്കു​ണ്ടാ​യ​ത് ആ​ശ​ങ്ക​യോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് കാ​ണു​ന്ന​ത്. വ്യാ​ഴാ​ഴ്ച്ച സം​സ്ഥാ​ന ശ​രാ​ശ​രി​യെ​ക്കാ​ൾ മേ​ലെ​യാ​യി​രു​ന്നു ജി​ല്ല​യി​ലെ കോ​വി​ഡ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക്. ഇ​ന്ന​ലെ​യും പ​ത്തി​നു മേ​ലെ​യാ​ണ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ക​ടു​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത.