ല​ക്ഷ​ദ്വീ​പി​ന് ഐ​ക്യ​ദാ​ർ​ഢ്യം
Friday, June 11, 2021 9:48 PM IST
ക​ട്ട​പ്പ​ന: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ദ്വീ​പ് ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ന്ന സ​മ​രം കെ.​എ​സ്. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ത്തു​പേ​ർ വീ​തം പ​ങ്കെ​ടു​ത്ത് സാ​യാ​ഹ്ന​ധ​ർ​ണ​യും ന​ട​ത്തി.
അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ കെ. ​പ​ട്ടേ​ലി​നെ തി​രി​കെ വി​ളി​ക്കു​ക, ല​ക്ഷ​ദ്വീ​പി​ലെ സം​സ്കാ​ര​ത്തെ​യും വി​ശ്വാ​സ​ത്തെ​യും അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ദ്വീ​പ് ജ​ന​ത​യു​ടെ ഭ​ക്ഷ​ണ സ്വാ​ത​ന്ത്ര്യം അ​ട​ക്കം എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള അ​ധി​കാ​രി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്കു​ക, ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്കു​ക, പി​രി​ച്ചു​വി​ട്ട മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും തി​രി​ച്ചെ​ടു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
ഇ​ര​ട്ട​യാ​ർ പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ സ​മ​രം എം.​സി. ബി​ജു ഉ​ദ്ഘാ​ട​നം​ചെ​യ്തു. വെ​ള്ള​യാം​കു​ടി പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം ടോ​മി ജോ​ർ​ജും ശാ​ന്തി​ഗ്രാം പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ന്ന സ​മ​രം രാ​ജ​ൻ​കു​ട്ടി മു​തു​കു​ള​വും ഉ​ദ്ഘാ​ട​നം​ചെ​യ്തു.