നൂ​റാ​മ​ത്തെ ക​ണ്‍​മ​ണി​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ഒ​രു​ക്കി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി
Tuesday, June 15, 2021 10:14 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ നൂ​റാ​മ​ത്തെ ക​ണ്‍​മ​ണി പി​റ​ന്നു. നാ​ലു​മാ​സം മു​ൻ​പാ​ണ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. സെ​ഞ്ച്വ​റി തി​ക​ച്ച പെ​ണ്‍​കു​ഞ്ഞി​ന് അ​ഞ്ചു​വ​ർ​ഷ​ത്തെ സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കു​മെ​ന്ന് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.
ക​ട്ട​പ്പ​ന തൊ​പ്പി​പ്പാ​ള പാ​ന്പൂ​രം​പാ​റ​യി​ൽ സി​ബി​ൻ ജേ​ക്ക​ബ് - ജെ​ഫി​യ ദ​ന്പ​തി​ക​ൾ​ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ 2.20-ന് ​പെ​ണ്‍​കു​ഞ്ഞ് പി​റ​ന്ന​ത്. ഡോ. ​ജോ​സ​ണ്‍ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 100 കു​ഞ്ഞു​ങ്ങ​ൾ പി​റ​ന്ന​തി​ൽ 73 പേ​രു​ടേ​തും സു​ഖ​പ്ര​സ​വ​മാ​യി​രു​ന്നു.