സി​എ​ച്ച്ആ​ർ മേ​ഖ​ല​യി​ലെ മ​രം​മു​റി: അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം
Tuesday, June 15, 2021 10:19 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ കാ​ർ​ഡ​മം ഹി​ൽ റി​സ​ർ​വ് (സി​എ​ച്ച്ആ​ർ) പ്ര​ദേ​ശ​ത്തും വ്യാ​പ​ക മ​രം മു​റി ന​ട​ന്ന​താ​യു​ള്ള ആ​രോ​പ​ണ​ത്തെത്തുട​ർ​ന്നു അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ​ദി​നേ​ശ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഉ​ടു​ന്പ​ൻ​ചോ​ല, പീ​രു​മേ​ട് ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
കു​ര​ങ്ങാ​ട്ടി, ച​ന്ദ​ന​വ​യ​ന്പ്, കു​ള​മാ​വ്, ചോ​ര​ക്കാ​ലി തു​ട​ങ്ങി​യ അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ര​ങ്ങ​ള​ട​ക്കം മു​റി​ച്ച​താ​യാ​ണ് സൂ​ച​ന.
ആ​യി​ര​ക്ക​ണ​ക്കി​ന് മ​ര​ങ്ങ​ളാ​ണ് സി​എ​ച്ച്ആ​ർ മേ​ഖ​ല​യി​ലു​ള്ള​ത്. 1993-ലെ ​നി​യ​മ പ്ര​കാ​ര​മാ​ണ് ഈ ​സ്ഥ​ല​ങ്ങ​ൾ​ക്ക് ഭൂ​രി​ഭാ​ഗ​വും പ​ട്ട​യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഏ​ലം കൃ​ഷി​ക്ക് മാ​ത്ര​മാ​ണ് ഇ​വി​ടെ അ​നു​മ​തി​യു​ള്ള​ത്. റി​സോ​ർ​ട്ട് പോ​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​നോ മ​ര​ങ്ങ​ൾ മു​റി​ക്കാ​നോ അ​നു​മ​തി​യി​ല്ല. ഉ​ടു​ന്പ​ൻ​ചോ​ല, പീ​രു​മേ​ട്, ദേ​വി​കു​ളം, ഇ​ടു​ക്കി താ​ലൂ​ക്കു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഭൂ​മി​യു​ണ്ട്.
നേ​ര​ത്തെ​യും ഇ​വി​ടെ മ​രം​മു​റി ന​ട​ന്നി​ട്ടു​ണ്ട്.​ പ​ട്ട​യ​ഭൂ​മി​യി​ൽ ന​ട്ടു​പി​ടി​പ്പി​ച്ച​തും സ്വ​യം​കി​ളി​ർ​ത്തു​വ​ന്ന​തു​മാ​യ ച​ന്ദ​നം ഒ​ഴി​കെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വ​ന്ന​തോ​ടെ ഇ​തി​ന്‍റെ മ​റ​വി​ൽ സി​എ​ച്ച്ആ​ർ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മ​രം​മു​റി ന​ട​ന്ന​താ​യാ​ണ് സൂ​ച​ന.