ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ കാ​ണാ​താ​യ യു​വാ​ക്ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Wednesday, June 16, 2021 10:13 PM IST
ഉ​പ്പു​ത​റ: മീ​ൻ പി​ടി​ക്കാ​ൻ വ​ല​വീ​ശു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി ഒ​ഴു​ക്കി​ൽ​പെ​ട്ട് ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ കാ​ണാ​താ​യ യു​വാ​ക്ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ര​ണ്ടാം​ദി​വ​സ​വും തു​ട​രു​ന്നു. മാ​ട്ടു​താ​വ​ളം കു​മ്മി​ണി​യി​ൽ ജോ​യ്സ് (31), ഇ​ല്ലി​ക്ക​ൽ പ​റ​ന്പി​ൽ മ​നു (31) എ​ന്നി​വ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ കെ​ട്ടു​ചി​റ​ക്കു സ​മീ​പം ഒ​ഴു​ക്ക​ൻ​പാ​റ​യി​ൽ കാ​ണാ​താ​യ​ത്.
ജോ​യ്സാ​ണ് കാ​ൽ​വ​ഴു​തി ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. ര​ക്ഷ​പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​നു​വും ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മാ​ണി​ക്ക​ക​ത്ത് ര​തീ​ഷാ​ണ് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​ത്.
ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും​ചേ​ർ​ന്ന് തെ​ര​ച്ചി​ൽ തു​ട​ങ്ങി. തൊ​ട്ടു​പി​ന്നാ​ലെ പോ​ലീ​സും ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും ഫ​യ​ർ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ തു​ട​ങ്ങി.
എ​ന്നാ​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​മൂ​ലം രാ​ത്രി ഒ​ൻ​പ​തോ​ടെ തെ​ര​ച്ചി​ൽ നി​ർ​ത്തി.
ഫ​യ​ർ​ഫോ​ഴ്സും റാ​പ്പി​ഡ് റ​സ്ക്യൂ ഫോ​ഴ്സും (സ്കൂ​ബ ടീം) ​ചേ​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​നു തെ​ര​ച്ചി​ൽ പു​നഃ​രാ​രം​ഭി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ 20 അം​ഗ സം​ഘ​വും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ലി​ൽ പ​ങ്കു​ചേ​ർ​ന്നു.
കാ​ണാ​താ​യ സ്ഥ​ലം​മു​ത​ൽ അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​രം​വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ പെ​രി​യാ​റി​ലെ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കും ക​ന​ത്ത മ​ഴ​യും തെ​ര​ച്ചി​ലി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​തു​ട​ർ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ തെ​ര​ച്ചി​ൽ നി​ർ​ത്തി. നാ​ട്ടു​കാ​ർ പ്ര​ദേ​ശ​ത്ത് കാ​വ​ലു​ണ്ട്. ഇ​ന്നു രാ​വി​ലെ തെ​ര​ച്ചി​ൽ പു​നഃ​രാ​രം​ഭി​ക്കും.
ആ​ർ​ഡി​ഒ അ​നി​ൽ ഉ​മ്മ​ൻ, പീ​രു​മേ​ട് ത​ഹ​സി​ൽ​ദാ​ർ കെ.​എ​സ്. സ​തീ​ശ​ൻ, ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ മു​ഹ​മ്മ​ദ് ദി​ലീ​പ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം. ​പ്രി​ജി​മോ​ൻ, ഉ​പ്പു​ത​റ സി​ഐ ആ​ർ. മ​ധു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജ​യിം​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തു ക്യാ​ന്പു​ചെ​യ്ത് തെ​ര​ച്ചി​ലി​നു നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്.