കാ​ടു​ക​ൾ വ​ള​ർ​ന്ന് എം​വി​ഐ​പി ക​നാ​ൽ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ
Wednesday, June 16, 2021 10:15 PM IST
തൊ​ടു​പു​ഴ: കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ 5,6,7,12 വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന എം​വി ഐ ​പി ക​നാ​ൽ ഇ​രു​വ​ശ​വും കാ​ടു​ക​ൾ വ​ള​ർ​ന്നും സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ ത​ക​ർ​ന്നും ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ. കാ​ടു​ക​ൾ വ​ള​ർ​ന്ന് ക​നാ​ൽ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

വാ​ഹ​ന​ങ്ങ​ൾ പ​ര​സ്പ​രം കാ​ണാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ അ​പ​ക​ടം പ​തി​വാ​ണ്. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ക​നാ​ലി​ന്‍റെ വ​ശ​ങ്ങ​ൾ കൈ​യേ​റി പു​ല്ല്, വാ​ഴ, പ​ച്ച​ക്ക​റി എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്ന​ത് മൂ​ലം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്്ടി​ക്കു​ന്നു. പ​ട​ർ​ന്ന് നി​ൽ​ക്കു​ന്ന കാ​ടു​ക​ൾ​ക്കു​ള്ളി​ലേ​ക്ക് ആ​ളു​ക​ൾ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള​ട​ക്കം മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​തും പ​തി​വാ​ണ്. ഇ​തു മൂ​ലം ഇ​ഴ ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വു​മു​ണ്ട​ന്ന് പ​രി​സ​ര വാ​സി​ക​ൾ പ​റ​യു​ന്നു. പ്ര​ഭാ​ത സ​വാ​രി​ക്കെ​ത്തു​ന്ന​വ​ർ​ക്കും ഇ​തു ഭീ​ഷ​ണി​യാ​ണ്.

ക​നാ​ൽ വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി യ​ഥാ​സ​മ​യം എം ​വി ഐ ​പി അ​ധി​കൃ​ത​ർ ചെ​യ്യാ​ത്ത​താ​ണ് ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് കാ​ര​ണം. ക​നാ​ലി​നു​ള്ളി​ൽ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി മാ​റ്റി ക​നാ​ലി​ലെ ചെ​ളി കോ​രി നീ​ക്കു​ക​യും വേ​ണം. ഇ​തോ​ടൊ​പ്പം ത​ക​ർ​ന്നു കി​ട​ക്കു​ന്ന ക​നാ​ൽ ബ​ണ്ട് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി റോ​ഡ് ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.