മൊ​ബൈ​ൽ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്ത​ൽ: ഡീ​ൻ കേ​ന്ദ്ര​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു
Thursday, June 17, 2021 10:14 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ മൊ​ബൈ​ൻ നെ​റ്റ്‌വ​ർ​ക്ക്, വൈ​ഫൈ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ, എ​ഫ്ടി​ടി​എ​ച്ച് സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി കേ​ന്ദ്ര മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ നേ​രി​ൽ ക​ണ്ട് യൂ​ണി​വേ​ഴ്സ​ൽ സ​ർ​വീ​സ് ഒ​ബ്ലി​ക്കേ​ഷ​ൻ ഫ​ണ്ടി​ൽ നി​ന്നും ട്രൈ​ബ​ൽ ഫ​ണ്ടി​ൽ നി​ന്നും നാ​ലു കോ​ടി രൂ​പ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ പ​ഠ​നം, ജോ​ലി, വ്യാ​പാ​രം, ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ ജീ​വി​ത​ത്തി​ലെ സ​മ​സ്ത മേ​ഖ​ല​ക​ളും ഓ​ണ്‍​ലൈ​ൻ സം​വിധാ​ന​ത്തിലേ​ക്ക് മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത​ക്കു​റ​വ് മൂ​ലം ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യതാ​യി എം​പി പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള ട​വ​റു​ക​ളു​ടെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക​യും കേ​ബി​ൾ ശൃം​ഖ​ല മെ​ച്ച​പ്പ​ടു​ത്തു​ക​യും ചെ​യ്ത് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട ക​ണ​ക്റ്റിവി​റ്റി രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും എം​പി മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.
ജി​ല്ല​യി​ലെ രാ​ജ്യ​ത്തെ ഏ​ക ഗോ​ത്ര​വ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​, പ​ഴന്പി​ള്ളി​ച്ചാ​ൽ, കു​റ​ത്തി​ക്കു​ടി, വെ​ണ്‍​മ​ണി, കീ​രി​ത്തോ​ട്, ദേ​വി​കു​ളം, അ​റ​ക്കു​ളം, പെ​ട്ടി​മു​ടി, മു​ക്കു​ളം, മാ​ങ്കു​ളം, ചി​ന്ന​പ്പാ​റ​ക്കു​ടി, ചി​ത്തി​ര​പു​രം, ത​ട്ടേ​ക്ക​ണ്ണി, കൈ​ത​പ്പാ​റ, ഇ​ലം​കാ​ട്, ശ​ങ്ക​ര​പ്പാ​റ, സ​ന്യാ​സി​യോ​ട, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ൽ​പ്പെ​ട്ട വി​ദൂ​ര ഗ്രാ​മ​ങ്ങ​ളാ​യ ചാ​മ​പ്പാ​റ, കു​ഞ്ചി​പ്പാ​റ തു​ട​ങ്ങി ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ ട​വ​റു​ക​ളും മൊ​ബൈ​ൽ ശൃം​ഖ​ല​ക​ളും സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും എം​പി മ​ന്ത്രി​യെ അ​റി​യി​ച്ചു.