വി​ദ്യാ​ർ​ഥി​നി​ മ​രി​ച്ച​നി​ല​യി​ൽ
Thursday, July 22, 2021 10:24 PM IST
ക​ട്ട​പ്പ​ന: ഒ​ന്പതാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട്ട​പ്പ​ന കു​ന്ത​ളം​പാ​റ പ​രി​ക്കാ​നി​വി​ള സു​രേ​ഷി​ന്‍റെ മ​ക​ൾ ശാ​ലു (14) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​യാ​യ സു​രേ​ഷി​ന് ഭ​ക്ഷ​ണ​വു​മാ​യി പോ​യ ഭാ​ര്യ സി​ന്ധു മ​ട​ങ്ങി​വ​രു​ന്പോ​ൾ വീ​ടി​ന്‍റെ വാ​തി​ൽ ഉ​ള്ളി​ൽ​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഏ​ക മ​ക​ൾ ശാ​ലു ത​നി​ച്ചാ​യി​രു​ന്നു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ളി​ച്ചി​ട്ടു മ​റു​പ​ടി ഉ​ണ്ടാ​കാ​തെ​വ​ന്ന​തോ​ടെ അ​യ​ൽ​വാ​സി​ക​ളെ കൂ​ട്ടി വാ​തി​ൽ ച​വി​ട്ടി​ത്തു​റ​ന്നു അ​ക​ത്തു ക​യ​റു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ ഹാ​ളി​ലെ ചൂ​ര​ൽ തൊ​ട്ടി​ലി​ന്‍റെ ക​യ​റി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു കു​ട്ടി. ഉ​ട​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​ളി​യ​ൻ​മ​ല കാ​ർ​മ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മൃ​ത​ദേ​ഹം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന​യും ഇ​ൻ​ക്വ​സ്റ്റും പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. ക​ട്ട​പ്പ​ന പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.