വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ മ​രം​വീ​ണ് ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു.
Friday, July 23, 2021 10:13 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഉ​ണ​ങ്ങി​യ മ​രം വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ​വീ​ണ് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും പീ​രു​മേ​ട്ടി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
ത​ല​യ്ക്ക് പ​രി​ക്കേ​റ്റ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ര​മേ​ശ​നെ (52) മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ മു​റി​ഞ്ഞ​പു​ഴ ക​ടു​വ പാ​റ​യ്ക്കു സ​മീ​പ​ത്താ​ണ് അ​പ​ക​ടം. സം​ഘം തി​രി​കെ പോ​കു​ന്ന​വ​ഴി മു​റി​ഞ്ഞ​പു​ഴ ക​ടു​വ​പാ​റ​യ്ക്കു സ​മീ​പം വാ​ഹ​നം നി​ർ​ത്തി. മൂ​ന്നു​പേ​ർ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​ന് വാ​ഹ​ന​ത്തി​ൽ​നി​ന്നി​റ​ങ്ങി. ഈ​സ​മ​യം സ​മീ​പ​ത്തു നി​ന്നി​രു​ന്ന ഉ​ണ​ങ്ങി​യ വാ​ഗ​മ​രം വാ​ഹ​ന​ത്തി​ന്‍റെ മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വാ​ഹ​നം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.