മ​ഴ ക​ന​ക്കു​ന്നു ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാഭ​ര​ണ​കൂ​ടം
Friday, July 23, 2021 10:15 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും തു​ട​രു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം. റോ​ഡു​ക​ളി​ലേ​യ്ക്ക് മ​ണ്ണി​ടി​ച്ചി​ലി​നും മ​രം വീ​ഴാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ രാ​ത്രി​കാ​ല​യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌ടർ ഷീ​ബ ജോ​ർ​ജ് അ​റി​യി​ച്ചു.
ജ​ലാ​ശ​യ​ങ്ങ​ൾ, പു​ഴ, തോ​ട് തു​ട​ങ്ങി​യ​വ​യി​ൽ ക്ര​മാ​തീ​ത​മാ​യി ജ​ല​നി​ര​പ്പ് ഉ​യ​രു​മെ​ന്ന​തി​നാ​ൽ മ​ത്സ്യം പി​ടി​ക്കു​ന്ന​വ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ൽ ആ​വ​ശ്യ​മാ​യ അ​പാ​യ സൂ​ച​ന​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഡി​ടി​പി​സി ഉ​റ​പ്പാ​ക്ക​ണം.
ശ​ക്ത​മാ​യ കാ​റ്റ് മൂ​ലം മ​ര​ച്ചി​ല്ല​ക​ൾ വീ​ണ് വൈ​ദ്യു​തി ക​ന്പി പൊ​ട്ടി വീ​ഴാ​ൻ സാ​ധ്യ​ത ഉ​ള​ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്‌ടർ പ​റ​ഞ്ഞു.
ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ, എ​ല്ലാ​വി​ധ കൂ​ടി​ച്ചേ​ര​ലു​ക​ളും പൊ​തു​പ​രി​പാ​ടി​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.
അ​നു​വ​ദ​നീ​യ​മാ​യ എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ക്വാ​റ​ന്‍റൈൻ, കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേയും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.