ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​തു മൂ​ന്നാ​റി​ൽ
Friday, July 23, 2021 10:16 PM IST
തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് മൂ​ന്നാ​റി​ൽ. ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​നി​ടെ ദേ​വി​കു​ളം താ​ലൂ​ക്കി​ൽ 11.96 സെ​ന്‍റീ​മീ​റ്റ​ർ മ​ഴ രേ​ഖ​പ്പെ​ടു​ത്തി. പെ​ട്ടി​മു​ടി​യി​ൽ ദു​ര​ന്ത​മു​ണ്ടാ​യ ദി​വ​സം 61 സെ​ന്‍റി​മീ​റ്റ​ർ മ​ഴ​യാ​ണ് പെ​യ്ത​ത്.
ഇ​ടു​ക്കി താ​ലൂ​ക്ക്-06 സെ​ന്‍റീ​മീ​റ്റ​ർ, ഉ​ടു​ന്പ​ൻ​ചോ​ല-6.49, തൊ​ടു​പു​ഴ-1.58, പീ​രു​മേ​ട്- 9.5 സെ​ന്‍റീ​മീ​റ്റ​ർ വീ​ത​വും ഇ​ന്ന​ലെ മ​ഴ ല​ഭി​ച്ചു. 26 വ​രെ ജി​ല്ല​യി​ൽ യ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്നു ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന മ​ഴ​യു​ടെ ശ​ക്തി അ​ടു​ത്ത ദി​വ​സ​ത്തി​നു​ള്ളി​ൽ കു​റ​യും. ഇ​ട​വേ​ള​ക​ളി​ൽ പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യോ​ടൊ​പ്പം വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റ് ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ദു​രി​തം വി​ത​യ്ക്കു​ക​യാ​ണ്.
ഗു​ജ​റാ​ത്ത് മു​ത​ൽ വ​ട​ക്ക​ൻ കേ​ര​ളം വ​രെ നീ​ളു​ന്ന ന്യൂ​ന​മ​ർ​ദ പാ​ത്തി​യും ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പു​ൾ എ​ഫ​ക്ടു​മാ​ണ് ജി​ല്ല​യി​ൽ മ​ഴ​യു​ടെ ശ​ക്തി കൂ​ടാ​ൻ കാ​ര​ണം. ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത​മ​ഴ പെ​യ്യു​ന്ന​ത് ഉ​രു​ൾ​പ്പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ഇ​തേത്തുട​ർ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.