റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി
Monday, July 26, 2021 11:55 PM IST
നെ​ടു​ങ്ക​ണ്ടം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.
കോ​വി​ഡ് കാ​ല​ത്തു വി​ത​ര​ണം ന​ട​ത്തി​യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളു​ടെ ക​മ്മീ​ഷ​ൻ ഉ​ട​ൻ ന​ൽ​കു​ക, വ്യാ​പാ​രി​ക​ൾ​ക്ക് വി​ത​ര​ണ​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വേ​ത​നം എ​ല്ലാ മാ​സ​വും അ​ഞ്ചി​നു മു​ന്പാ​യി ന​ൽ​കു​ക, റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ഒ​രു​മി​ച്ചു കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്. ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ന്ന ധ​ർ​ണ ക​ഐ​സ്ആ​ർ​ആ​ർ​ഡി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ഡി. വ​ർ​ഗീ​സ് ഉ​ത്ഘാ​ട​നം ചെ​യ്തു.
സം​യു​ക്ത സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ മു​ഹ​മ്മ​ദ് സ​ഷീ​ർ, പി.​ടി. തോ​മ​സ്, കെ.​സി. സോ​മ​ൻ, സോ​ണി കൈ​താ​രം, സി.​എം. ആ​മി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ കേ​ന്ദ്ര​ത്തി​ലും ഉ​ടു​ന്പ​ൻ​ചോ​ല, ദേ​വി​കു​ളം, ഇ​ടു​ക്കി, പീ​രു​മേ​ട്, തൊ​ടു​പു​ഴ താ​ലൂ​ക്ക് സ​പ്ലൈ അ​ഫീ​സു​ക​ളു​ടെ മു​ന്പി​ലും സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി.