പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​. സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി
Tuesday, July 27, 2021 10:08 PM IST
ക​ട്ട​പ്പ​ന: പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി.
ക​ട്ട​പ്പ​ന മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​സ് ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഈ ​മേ​ഖ​ല​യേ സം​ര​ക്ഷി​ക്കാ​ൻ കോ​വി​ഡ് കാ​ല​ത്തെ ടാ​ക്സ്, ഇ​ൻ​ഷു​റ​ൻ​സ് എ​ന്നി​വ​യ്ക്ക് ഇ​ള​വ് ന​ൽ​കു​ക, വ​ർ​ധി​ച്ച ഡീ​സ​ൽ വി​ല​യി​ൽ സ​ബ്സി​ഡി ന​ൽ​കു​ക, 140 കി​ലോ​മീ​റ്റ​റി​ന് മു​ക​ളി​ലു​ള്ള പെ​ർ​മി​റ്റു​ക​ൾ പു​തു​ക്കി ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​ത്യ​ഗ്ര​ഹം ന​ട​ത്തി​യ​ത്.
ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി ആ​നി​ത്തോ​ട്ടം സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എം. തോ​മ​സ്, സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, ട്ര​ഷ​റ​ർ ടോ​മി ജോ​സ​ഫ്, എം.​എ. റെ​ജി, പി.​എം. ബാ​ബു, തോ​മ​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
സ​മാ​പ​ന സ​മ്മേ​ള​നം മ​ർ​ച്ച​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.