കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി; വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ആ​യി​ര​ങ്ങ​ൾ
Tuesday, July 27, 2021 10:08 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി സി​എ​ച്ച്സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​യാ​ർ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ത്തി​യ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ത്തി​യ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​ന് ഇ​ട​പെ​ടേ​ണ്ടി​വ​ന്നു.
പ​തി​നെ​ട്ടു വാ​ർ​ഡു​ക​ളു​ള്ള ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ കൊ​റോ​ണ രോ​ഗി​ക​ൾ കൂ​ടു​ത​ലു​ള്ള മൂ​ന്നു വാ​ർ​ഡു​ക​ളെ ഒ​ഴി​വാ​ക്കി 15 വാ​ർ​ഡു​ക​ളി​ലെ 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വ​ക്സി​ൻ ന​ൽ​കു​മെ​ന്നാ​ണ് അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് രാ​ത്രി ര​ണ്ടു​മു​ത​ൽ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ പു​ന്ന​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലേ​ക്ക് ആ​ളു​ക​ൾ എ​ത്തി​ക്കൊ​ണ്ടി​രു​ന്നു. 400 പേ​ർ​ക്ക് ന​ൽ​കാ​നു​ള്ള വ​ക്സി​ൻ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.
സ്പോ​ട്ട് ബു​ക്കിം​ഗ് ആ​യ​തി​നാ​ൽ രാ​വി​ലെ ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചും ആ​യി​ര​ങ്ങ​ളാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​വാ​ൻ സാ​മൂ​ഹി​ക അ​ക​ലം പോ​ലും പാ​ലി​ക്കാ​തെ സ്കൂ​ൾ പ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്. വാ​ക്്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​രെ നി​യ​ന്ത്രി​ക്കാ​നോ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കാ​നോ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളോ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രോ എ​ത്തി​യി​രു​ന്നി​ല്ല.
രാ​വി​ലെ ഒ​ൻ​പ​താ​യാ​യി​ട്ടും സ്ഥ​ല​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളോ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ എ​ത്താ​തി​രു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി. തു​ട​ർ​ന്ന് ക​ഞ്ഞി​ക്കു​ഴി പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ആ​ളു​ക​ളെ നി​യ​ന്ത്രി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ലെ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വാ​ക്സി​ൻ ല​ഭി​ക്കാ​തെ മ​ട​ങ്ങി​യ​ത്.
വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ഞ്ഞി​ക്കു​ഴി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​ബി ആ​ർ​ക്കാ​ട്ട് ആ​രോ​പി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.7 ശ​ത​മാ​ന​മു​ള്ള ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ലെ തി​ര​ക്ക് കു​റ​യ്ക്കു​വാ​ൻ വാ​ർ​ഡു​ത​ല​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ കാ​ന്പ്യു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.