പ്ര​കൃ​തി​ക്ഷോ​ഭം: കെ​സി​വൈ​എം സ​ന്ന​ദ്ധ​സേ​ന രൂ​പീ​ക​രി​ച്ചു
Tuesday, July 27, 2021 10:08 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി രൂ​പ​ത കെ​സി​വൈ​എം സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ കൂ​ടു​ത​ൽ ക​ർ​മ​നി​ര​ത​രാ​കു​ന്നു. മ​ഴ​ക്കാ​ല ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ന്ന​ദ്ധ​സേ​ന രൂ​പീ​ക​രി​ച്ചു. രൂ​പ​ത​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് റീ​ജി​യ​നു​ക​ളി​ലാ​യി 20 പേ​ര​ട​ങ്ങു​ന്ന അ​ഞ്ചു ടീ​മു​ക​ളാ​ണ് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തു​ക​യും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ക​യു​മാ​ണ് സ​ന്ന​ദ്ധ​സേ​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. സ​ന്ന​ദ്ധ സേ​ന​യ്ക്കു​ള്ള ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം ഇ​ടു​ക്കി അ​ഗ്നി​ശ​മ​ന സേ​ന​യി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. പെ​ട്ട​ന്നു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ ത​ര​ണം​ചെ​യ്യു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളും ഇ​ട​പെ​ട​ലു​ക​ളും അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ളെ കൈ​കാ​ര്യം​ചെ​യ്യാ​നു​ള്ള രീ​തി​ക​ളും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന സ​ന്ന​ദ്ധ സേ​ന​യെ പ​രി​ശീ​ലി​പ്പി​ച്ചു.

ക​രി​ന്പ​ൻ ബി​ഷ​പ്സ് ഹൗ​സി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​പ​രി​പാ​ടി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റെ​ൻ​സി, അ​പ​ർ​ണ ജോ​സ​ഫ്, ആ​ൽ​ബ​ർ​ട്ട് റെ​ജി, അ​നു പി. ​ബെ​ന്നി, മ​റ്റു രൂ​പ​താ സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.