മലയോര മേഖലയിൽ കാ​ർ​ഷി​ക കോ​ള​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Tuesday, July 27, 2021 10:08 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ർ​ഷി​ക കോ​ള​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ര​വേ​ശ​ന​ത്തി​ന് പ്രാ​ദേ​ശി​ക സം​വ​ര​ണ​വും ക​ർ​ഷ​ക​രു​ടെ മ​ക്ക​ൾ​ക്ക് പ്ര​ത്യേ​ക സം​വ​ര​ണ​വും ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ര​ള ജ​ന​പ​ക്ഷം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് കൃ​ഷി വ​കു​പ്പ് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​താ​യും ജ​ന​പ​ക്ഷം ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
പു​തി​യ ത​ല​മു​റ കൃ​ഷി​യെ ഇ​ഷ്ട​പ്പെ​ടാ​നും കാ​ർ​ഷി​ക​വൃ​ത്തി ജീ​വ​നോ​പാ​ധി​യാ​യി സ്വീ​ക​രി​ക്കു​വാ​നും കൃ​ഷി ലാ​ഭ​ക​ര​മാ​ക്കു​വാ​നും മി​ക​ച്ച കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​വാ​നും ഇ​ത് ഉ​പ​ക​രി​ക്കും.
ഓ​ണ്‍​ലൈ​നി​ൽ ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പ​റ​ന്പ​ൻ, ജോ​സ് കോ​ല​ടി, ബി​ജു പ​ഴേ​മ​ഠം, ബാ​ബു മേ​ട്ടു​ന്പു​റം, ത​ങ്ക​ച്ച​ൻ ക​വ​ല​യി​ൽ, ഷാ​ജി അ​തി​ര്കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.