ഈ ​ദ​ന്പ​തി​ക​ളെ ആ​രും മ​റ​ക്കി​ല്ല: ര​ക്ഷാദൗ​ത്യ​ത്തി​ൽ ഇ​വ​ർ മാ​തൃ​ക
Thursday, July 29, 2021 9:58 PM IST
കു​ള​മാ​വ്: ദു​ര​ന്ത മേ​ഖ​ല​യി​ൽ ര​ക്ഷാ സം​ഘ​ങ്ങ​ൾ​ക്കും ഒൗ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ൾ​ക്കും കൈ​ത്താ​ങ്ങാ​യി അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ സി​വി​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ് അം​ഗ​ങ്ങ​ളാ​യ കു​ള​മാ​വ് നെ​ടു​ങ്ക​ല്ലു​ങ്ക​ൽ എം.​ഡി. അ​നീ​ഷ് കു​മാ​റും ഭാ​ര്യ മൂ​ല​മ​റ്റം അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യാ​യ സ്മി​ത സാ​മു​വ​ലും മാ​തൃ​ക​യാ​യി മാ​റി. കു​ള​മാ​വ് ഡാ​മി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ സ​ഹോ​ദ​ര​ങ്ങ​ൾ മു​ങ്ങി മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​ർ കൈ​യും മെ​യ്യും മ​റ​ന്ന് ര​ക്ഷാ ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

ജൂ​ലൈ 21 ന് ​പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് കു​ള​മാ​വി​ൽ നി​ന്നും ഏ​റെ ഉ​ള്ളി​ലാ​യു​ള്ള ച​ക്കി​മാ​ലി വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് ഡാ​മി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ളം മ​റി​ഞ്ഞ് സ​ഹോ​ദ​ര​ങ്ങ​ളാ​യ ബി​നു​വും ബി​ജു​വും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. സം​ഭ​വ​മ​റി​ഞ്ഞ് മ​റ്റു​ള്ള​വ​രെ വി​വ​ര​മ​റി​യി​ക്കാ​നും നാ​ട്ടു​കാ​രെ സ​ജ്ജ​രാ​ക്കാ​നും മു​ന്നി​ട്ടി​റ​ങ്ങി​യ​ത് ഇ​വ​രാ​യി​രു​ന്നു. രാ​ത്രി എ​ട്ട​ര​യോ​ടെ എ​ല്ലാ ര​ക്ഷാ സം​ഘ​ങ്ങ​ളും കു​ള​മാ​വി​ലെ​ത്തി. ഈ ​സ​മ​യം സ്മി​ത ടീ​ച്ച​റു​ടേ​യും ഭ​ർ​ത്താ​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘം നാ​ട്ടു​കാ​രും സ​ജ്ജ​രാ​യി. മൂ​ല​മ​റ്റം, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, ക​ട്ട​പ്പ​ന തു​ട​ങ്ങി​യ അ​ഗ്നി​ര​ക്ഷാ സേ​നാ യൂ​ണി​റ്റു​ക​ളു​ടേ​യും ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടേ​യും മു​ങ്ങ​ൽ വി​ദ​ഗ്ധ​രാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

ഇ​വ​ർ​ക്ക് എ​ല്ലാ ദി​വ​സ​വും ല​ക്ഷ്യ സ്ഥാ​ന​ത്തേ​ക്കും മ​ട​ക്ക യാ​ത്ര​യി​ലും വ​ഴി കാ​ട്ടി​യാ​യി അ​നീ​ഷ് കു​മാ​റും ഡി​ങ്കി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. തെ​ര​ച്ചി​ലി​നി​ടെ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും ദി​ശ​യ​റി​യാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​നീ​ഷ് കു​മാ​റി​ന്‍റെ സേ​വ​നം വ​ള​രെ​യേ​റെ സ​ഹാ​യ​ക​മാ​യ​താ​യി സേ​നാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. കു​ള​മാ​വി​ലെ​ത്തു​ന്ന വി​വി​ധ വ​കു​പ്പ​ധി​കൃ​ത​ർ​ക്ക് അ​പ​ക​ട​ത്തെ​ക്കു​റി​ച്ചും പ്ര​ദേ​ശ​ത്തെ കു​റി​ച്ചും തെ​ര​ച്ചി​ലി​ന്‍റെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ചും വി​വ​ര​ങ്ങ​ൾ കൈ​മാ​റി സ്മി​ത​യും എ​ല്ലാ ദി​വ​സ​വും കു​ള​മാ​വി​ലു​ണ്ടാ​യി​രു​ന്നു.

ഇ​ടു​ക്കി ഡാ​മി​ന്‍റെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന ഇ​രു​വ​രും സം​സ്ഥാ​ന അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ സി​വി​ൽ ഡി​ഫ​ൻ​സി​ന്‍റെ ഭാ​ഗ​മാ​ണ്. അ​നീ​ഷ് കു​മാ​ർ 2020 ൽ ​ജി​ല്ലാ ത​ല പ​രി​ശീ​ല​ന​വും സ്മി​ത സ്റ്റേ​ഷ​ൻ ത​ല പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ച​ക്കി​മാ​ലി​ക്ക് സ​മീ​പം വ​ന​മേ​ഖ​ല​യാ​യ മു​ല്ല​ക്കാ​ന​ത്താ​ണ് ഇ​രു​വ​രും ജ​നി​ച്ച് വ​ള​ർ​ന്ന​ത്. ചെ​റു​പ്പം മു​ത​ൽ വ​ള്ള​മാ​ണ് പു​റം ലോ​ക​ത്തേ​ക്കു​ള്ള ഇ​വ​രു​ടെ യാ​ത്രാ മാ​ർ​ഗം. ഇ​രു​വ​ർ​ക്കും വ​ള്ളം തു​ഴ​ച്ചി​ലു​മ​റി​യാം. അ​തി​നാ​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​തി​നു മു​ന്പും പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ട്. ഡാ​മി​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും മീ​ൻ പി​ടി​ക്കാ​ൻ പോ​കു​ന്ന​വ​ർ​ക്ക് ലൈ​ഫ് ജാ​ക്ക​റ്റെ​ങ്കി​ലും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.