ഓ​ണ്‍​ലൈ​ൻ പ​ഠ​നം: ഡി​ജി​റ്റ​ൽ ഡി​വൈ​സ് ച​ല​ഞ്ചു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Saturday, July 31, 2021 10:01 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ഡി​ജി​റ്റ​ൽ ഡി​വൈ​സ് ച​ല​ഞ്ചു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ൽ യോ​ഗം ചേ​ർ​ന്നു. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കി​കൊ​ടു​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ക​ട​മ​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ​രു വീ​ട് ഒ​രു യൂ​ണി​റ്റ് എ​ന്ന രീ​തി​യി​ൽ ക​ണ​ക്കാ​ക്കി ജി​ല്ല​യി​ൽ 5973 വീ​ടു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 3891 വീ​ടു​ക​ളി​ലും ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു​വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ചു ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത 13517 കു​ട്ടി​ക​ളു​ണ്ട്. ഇ​തി​ൽ 10, 12 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന എ​സ്ടി കു​ട്ടി​ക​ൾ മാ​ത്രം 462 പേ​രു​ണ്ട്. ട്രൈ​ബ​ൽ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ലാ​പ്ടോ​പ്പോ ടാ​ബോ ഇ​ല്ലാ​ത്ത ഒ​ന്നു​മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ 6448 കു​ട്ടി​ക​ളു​ണ്ട്. പ​ഠ​നോ​പ​ക​ര​ണം ല​ഭ്യ​മാ​ക്കു​ന്ന സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ വി​ദ്യാ​ത​രം​ഗ​ണി പ​ദ്ധ​തി​യി​ൽ 3148 കു​ട്ടി​ക​ൾ വാ​യ്പ​യ്ക്ക് അ​പേ​ക്ഷ ന​ൽ​കി. ഇ​തി​ൽ 2078 പേ​ർ​ക്ക് വാ​യ്പ അ​നു​വ​ദി​ച്ചു. കൂ​ടാ​തെ വ്യ​ക്തി​പ​ര​മാ​യും സം​ഘ​ട​ന​പ​ര​മാ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫോ​ണു​ക​ൾ ന​ൽ​കു​ന്നു​ണ്ട്.
ഫ​സ്റ്റ് ബെ​ൽ ക്ലാ​സു​ക​ൾ ഈ​മാ​സം അ​വ​സാ​ന ആ​ഴ്ച​യോ​ടെ തു​ട​ങ്ങും. ഇ​തി​നാ​യി അ​ധ്യാ​പ​ക​രു​ടെ ജി- ​സ്യു​ട്ട് പ​രി​ശീ​ല​നം 26 സ്കൂ​ളു​ക​ളി​ലാ​യി കൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്ത ആ​ഴ്ച തു​ട​ങ്ങും. കൂ​ടാ​തെ മി​ക്ക സ്കൂ​ളു​ക​ളി​ലും സ്മാ​ർ​ട്ട് ക്ലാ​സ്റൂ​മി​നു​വേ​ണ്ടി സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന ലാ​പ്ടോ​പു​ക​ൾ ഉ​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം വ​ന്നാ​ൽ ഇ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്ന് ഡി​ഡി വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ് പ​റ​ഞ്ഞു.