അ​ക്കാ​ദ​മി​ക് പോ​സ്റ്റ്
Saturday, July 31, 2021 10:01 PM IST
ക​രി​ങ്കു​ന്നം:​ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വാ​ർ​ത്താ പ​ത്രി​ക​യാ​യ അ​ഗ​സ്റ്റീ​നി​യ​ൻ അ​ക്കാ​ദ​മി​ക് പോ​സ്റ്റി​നു തു​ട​ക്ക​മാ​യി. കോ​വി​ഡ് കാ​ല​ത്ത് ഓ​ണ്‍ ലൈ​ൻ ക്ലാ​സു​ക​ളി​ൽ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​നോ​ദ​വും വി​ജ്ഞാ​ന​വും പ​ക​രു​ന്ന​തി​നും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു വ​യ്ക്കു​ന്ന​തി​നു​മു​ള്ള വേ​ദി​യാ​ണി​ത്. പ്രി​ൻ​സി​പ്പ​ൽ യു.​കെ.​ സ്റ്റീ​ഫ​ൻ, അ​ധ്യാ​പ​ക​രാ​യ ജ​യ്സ​ണ്‍ കൊ​ച്ചു​വീ​ട​ൻ, സ്റ്റീ​ഫ​ൻ​സ​ണ്‍ എ​ബ്ര​ഹാം, കെ.​കെ.​ ജോ​ണ്‍​സ​ണ്‍, ജി​ൽ​സി കെ.​ ജോ​ർ​ജ്, മ​ഞ്ജു പൈ​നാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ർ​ത്താ പ​ത്രി​ക ത​യാ​റാ​ക്കു​ന്ന​ത്. കോ​ട്ട​യം അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​സ്റ്റാ​നി ഇ​ട​ത്തി​പ്പ​റ​ന്പി​ൽ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ല​ക്സ് ഓ​ലി​ക്ക​ര, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി എ​ടാ​ന്പു​റം, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഷൈ​നി എ​സ്‌സിഎം, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ദീ​പ, ഷേ​ർ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.