മാ​ലി​ന്യനി​ക്ഷേ​പ​ത്തി​നെ​തി​രേ സ്ഥാ​പി​ച്ച ബോ​ർ​ഡ് ത​ക​ർ​ത്തു
Thursday, September 16, 2021 11:28 PM IST
രാ​ജാ​ക്കാ​ട്: പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു പോ​കു​ന്പോ​ൾ ക​ള്ളി​മാ​ലി വ്യൂ ​പോ​യി​ന്‍റി​ൽ സ്ഥാ​പി​ച്ച അ​റി​യി​പ്പ് ബോ​ർ​ഡ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ക​ർ​ത്തു.
ക​ള്ളി​മാ​ലി വ്യൂ ​പോ​യി​ന്‍റ്, പൊ​ൻ​മു​ടി, തൂ​ക്കു​പാ​ലം, ആ​ന​പ്പാ​റ എ​ന്നീ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് നി​യ​മ​വും നി​ർ​ദേ​ശ​ങ്ങ​ളും കാ​റ്റി​ൽ​പ​റ​ത്തി മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​ത്. ഭ​ക്ഷ​ണ പൊ​തി​യും പ്ലാ​സ്റ്റി​ക് പ്ലേ​റ്റു​ക​ളും മ​ദ്യ​ക്കു​പ്പി​ക​ളു​മെ​ല്ലാം തോ​ന്നും​പ​ടി​യാ​ണ് ഇ​വി​ടെ വ​ലി​ച്ചെ​റി​യു​ന്ന​ത്.
അ​തേ​സ​മ​യം, എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നാ​യി ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ സം​വി​ധാ​നം പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​വ​യൊ​ന്നും വ​ക​വ​യ്ക്കാ​തെ​യാ​ണ് സ​ന്ദ​ർ​ശ​ക​ർ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​ത്. മാ​ലി​ന്യ​നി​ക്ഷേ​പ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ കാ​ണി​ച്ച് ക​ള്ളി​മാ​ലി​യി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​ക​ർ​ത്തു.പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് സി​സി​ടി​വി​ക​ൾ സ്ഥാ​പി​ക്കാ​നും മാ​ലി​ന്യ നി​ക്ഷേ​പ​ക​രെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കാ​നു​മാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​രു​മാ​നം.
മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന രം​ഗ​ത്ത് മാ​തൃ​കാ​പ​ര​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യ​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​വ​കേ​ര​ള പു​ര​സ്കാ​രം നേ​ടി​യ പ​ഞ്ചാ​യ​ത്തു​കൂ​ടി​യാ​ണ് രാ​ജാ​ക്കാ​ട്.