മാ​ലി​ന്യ​ങ്ങ​ൾ വ​ള​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ​ദ്ധ​തിക്കു തുടക്കമായി
Friday, September 17, 2021 10:08 PM IST
നെ​ടു​ങ്ക​ണ്ടം: പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ജൈ​വ​വ​ള​മാ​ക്കി മാ​റ്റാ​നു​ള്ള പ​ദ്ധ​തി​ക്ക് നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തു​ട​ക്കം കു​റി​ച്ചു.
ജൈ​വ​വ​ള ഉ​ത്പാ​ദ​ന കേ​ന്ദ്രം ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ​വ​ള ഉ​ത്​പാ​ദ​നകേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു. നെ​ടു​ങ്ക​ണ്ടം ബേ​ഡ് മെ​ട്ടി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ ത​ന്നെ​യാ​ണ് പു​തി​യ പ​ദ്ധ​തി​യും ആ​രം​ഭി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ബേ​ഡ്മെ​ട്ട് സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത​വ​സ്തു നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​യും ശ്ര​ദ്ധേ​യ​മാ​ണ്.
ഇ​തി​നാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ത​രം തി​രി​ച്ച് ​ഗ്രാ​ന്യൂ​ൾ രൂ​പ​ത്തി​ലാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ൾ പ്ലാ​സ്റ്റി​ക് ഗ്രാ​ന്യൂ​ളി​നാ​യി നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
അ​ടു​ത്ത സാ​ന്പ​ത്തി​ക​വ​ർ​ഷം മു​ത​ൽ ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ക​ന്പോ​സ്റ്റാ​ക്കി ക​ർ​ഷ​ക​ർ​ക്ക് വി​ൽ​ക്കാ​നും പ​ഞ്ചാ​യ​ത്തി​ന് പ​ദ്ധ​തി​യു​ണ്ട്. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ഇ​തി​ന് അ​ന്തി​മ​രൂ​പം ന​ൽ​കും. ജൈ​വ​വ​ള​ത്തി​ന് പേ​രും വി​ല​യും നി​ശ്ച​യി​ച്ച് ഉ​ട​ൻ വി​പ​ണി​യി​ലെ​ത്തി​ക്കും. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന ക​ർ​മ​സേ​ന​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കുപു​റ​മെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഓ​രോ വാ​ർ​ഡി​ലും നി​യ​മി​ച്ചി​ട്ടു​ള്ള ര​ണ്ടു പേ​ര​ട​ങ്ങു​ന്ന ഹ​രി​ത ക​ർ​മ്മ​സേ​ന വി​വി​ധ ഏ​ജ​ൻ​സി​ക​ൾ തു​ട​ങ്ങി​യ​വ​യും ഉ​റ​വി​ട​ത്തി​ൽ ത​ന്നെ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.
ജി​ല്ലാപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​നാ വി​ജ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജോ ന​ട​യ്ക്ക​ൽ, മെ​ന്പ​ർ​മാ​രാ​യ സു​രേ​ഷ് പ​ള്ളി​യാ​ടി, ബി​ന്ദു സ​ഹ​ദേ​വ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​വി. ജി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ബേ​ഡ്മെ​ട്ട് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.