പു​ന്ന​യാ​ർ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ എ​സ്പി​സി യൂ​ണി​റ്റ് ആ​രം​ഭി​ച്ചു
Saturday, September 18, 2021 11:35 PM IST
ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി പു​ന്ന​യാ​ർ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു വ​ള​വ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഒ​ണ്‍​ലൈ​നാ​യി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ഇ​ടു​ക്കി എ​എ​സ്പി സു​നി​ൽ കു​മാ​ർ എ​സ്പി​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.എ​സ്പി​സി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ഡി​ഡി​ഇ ശ​ശീ​ന്ദ്ര വാ​സ്, ഇ​ടു​ക്കി രൂ​പ​താ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ക്ക​ച്ച​ൻ വ​യ​ലി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷൈ​നി റെ​ജി, ഡി​ഇ​ഒ ഷീ​ബാ മു​ഹ​മ്മ​ദ്, ക​ഞ്ഞി​ക്കു​ഴി പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സാം ​ജോ​സ്, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സോ​ജ​ൻ സി​റി​യ​ക്, പൂ​ർ​വ വി​ദ്യാ​ർ​ഥി മ​നോ​ഹ​ർ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.