വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: പ്ര​തി​യെ പോ​ലീ​സ് ജ​യി​ലി​ൽ ചോ​ദ്യം​ചെ​യ്യും
Saturday, September 18, 2021 11:35 PM IST
ചെ​റു​തോ​ണി: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് ത​ട്ടി​പ്പു​ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ പാ​ലാ വ​ള്ളി​ച്ചി​റ സ്വ​ദേ​ശി പ​ന​ക്ക​പ്പ​റ​ന്പി​ൽ തോ​മ​സി​നെ മു​രി​ക്കാ​ശേ​രി പോ​ലീ​സ് ജ​യി​ലി​ലെ​ത്തി ചോ​ദ്യം​ചെ​യ്യും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങേ​ണ്ട​ന്നാ​ണ് തീ​രു​മാ​നം.

ഇ​യാ​ളു​ടെ ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളാ​ണ്. ഇ​റ്റ​ലി​യി​ൽ ന​ഴ്സാ​യി ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ട്ടി​പ്പ് കു​ടു​ത​ലും ന​ട​ന്നി​രി​ക്കു​ന്ന​ത്. പ​തി​നാ​റാം​ക​ണ്ടം സ്വ​ദേ​ശി തൈ​ക്കൂ​ട്ട​ത്തി​ൽ ബി​നു​വി​ന്‍റെ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ മൈ​സൂ​റി​ൽ​നി​ന്നും മു​രി​ക്കാ​ശേ​രി പോ​ലി​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. മു​രി​ക്കാ​ശേ​രി സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം തൊ​ടു​പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്യു​ക​യാ​യി​രു​ന്നു.

പാ​ലാ​യി​ലു​ള്ള ഒ​രു ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ ക​ല്യാ​ണ​ത്തി​നെ​ത്തി​യ ബി​നു അ​വി​ടെ​വ​ച്ചാ​ണ് തോ​മ​സി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ന​ഴ്സാ​യ ബി​നു​വി​ന്‍റ ഭാ​ര്യ​ക്ക് ഇ​റ്റ​ലി​യി​ൽ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്താ​ണ് ഇ​യാ​ൾ കെ​ണി​യി​ൽ വീ​ഴ്ത്തി​യ​ത്. ഇ​യാ​ൾ പ​റ​ഞ്ഞ​തു വി​ശ്വ​സി​ച്ച് 2019 ഒ​ക്ടോ​ബ​റി​ൽ മു​രി​ക്കാ​ശേ​രി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കു​വ​ഴി ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ അ​യ​ച്ചു​കൊ​ടു​ത്തു.

ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന നേ​താ​വു​കൂ​ടി​യാ​യ ഇ​യാ​ളു​ടെ വാ​ക്കു വി​ശ്വ​സി​ച്ച് ഇ​രു​പ​തോ​ളം സ്ത്രീ​ക​ളാ​ണ് പ​ണം ന​ൽ​കി​യ​ത്. പ​ണം പ​ലി​ശ​ക്കെ​ടു​ത്തും ഉ​ള്ള​തെ​ല്ലാം വി​റ്റു​പെ​റു​ക്കി​യും പ​ണം കൊ​ടു​ത്ത സ്ത്രീ​ക​ളാ​ണു വെ​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ൽ അ​ധി​ക​വും. ക​രു​ണാ​പു​രം ത​ക​ര​ൻ പ​റ​ന്പി​ൽ ഷാ​ജി​യു​ടെ മ​ക​നും മ​രു​മ​ക​ൾ​ക്കും ഇ​റ്റ​ലി​യി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണു ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത​ത്. 2020 ഫെ​ബ്രു​വ​രി​യി​ൽ കൂ​ട്ടാ​ർ എ​സ്ബി​ഐ ബാ​ങ്ക് വ​ഴി​യാ​ണ് ഇ​വ​ർ പ​ണ​മ​ട​ച്ച​തെ​ന്ന് ഷാ​ജി ക​ന്പം​മെ​ട്ട് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

തൈ​ക്കൂ​ട്ട​ത്തി​ൽ ബി​നു ജോ​ർ​ജി​ന്‍റെ പ​രാ​തി​യെ​തു​ട​ർ​ന്ന് മു​രി​ക്കാ​ശേ​രി പോ​ലീ​സ് ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ഇ​യാ​ളെ​കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വി​ദേ​ശ​ത്ത് ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ഇ​യാ​ൾ അ​ഞ്ചു​ല​ക്ഷം രൂ​പ​വീ​തം പ​ല​രി​ൽ​നി​ന്നു വാ​ങ്ങി​യെ​ടു​ത്ത​താ​യി പ​റ​യു​ന്നു. ഒ​രു​വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ണം തി​രി​കെ ന​ൽ​കാ​ൻ ബി​നു ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ​ണം കൊ​ടു​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ ഉ​പാ​ധി​ക​ൾ പ​റ​ഞ്ഞ് ഇ​യാ​ൾ ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ​ത​ന്നെ കേ​ര​ള​ത്തി​ലും പു​റ​ത്തു​മാ​യി 12 കോ​ടി​യി​ല​ധി​കം രൂ​പ നി​ര​വ​ധി പേ​രി​ൽ നി​ന്നാ​യി ത​ട്ടി​യെ​ടു​ത്ത​താ​യാ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം.

ഉ​ന്ന​ത സ്വാ​ധീ​ന​മു​ള്ള ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി​ക​ൾ പ​ല​തു​ണ്ടാ​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൈ​സൂ​ർ അ​ശോ​ക റോ​ഡി​ലെ ലോ​ഡ്ജി​ൽ​നി​ന്നു​മാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ടു​ക്കി ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വേ​ൽ പോ​ളി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ നി​ർ​മ​ൽ ബോ​സ്, സ​ജി​ൻ ലൂ​യീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​രി​ക്കാ​ശേ​രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ബി മാ​ത്യു​വും എ​എ​സ്ഐ അ​നീ​ഷും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി സ്ഥ​ല​ത്തെ​ത്തി​ച്ച​ത്.

പി​രി​ച്ചെ​ടു​ത്ത പ​ണം റി​യ​ൽ എ​സ്റ്റേ​റ്റി​ലേ​ക്കു മു​ട​ക്കി​യ​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജ​യി​ലി​ലെ​ത്തി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​നു​ശേ​ഷ​മേ ത​ട്ടി​പ്പി​നു​പി​ന്നി​ൽ കൂ​ടു​ത​ൽ പേ​രു​ണ്ടോ എ​ന്ന​റി​യാ​നാ​വൂ​വെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.